0%

Chapter Title : ഐഷു 1 [VaSco]

Author : VaSco Read All Parts 312K

പുതിയ പുകിൽ. അതുകൊണ്ട് തന്നെ മേഡം എങ്ങനെ പ്രതികരിക്കുമെന്ന് എനിക്ക് ഒരു എത്തും പിടിയും ഉണ്ടായിരുന്നില്ല.

ഞാൻ പതിയെ വാതിലിൽ മുട്ടി അകത്തേക്ക് കയറി. മേഡം കമ്പ്യൂട്ടറിലേക്ക് നോക്കി വല്ലാത്തൊരു ഗൗരവത്തിലായിരുന്നു.

കാരണം ഇപ്പോൾ ഈ നൂറ് കോടിക്ക് മുകളിൽ വരുന്ന പ്രോജെക്റ്റ് കമ്പനിക്ക്‌ കിട്ടിയില്ലെങ്കിൽ അത് കമ്പനിക്ക്‌ വലിയൊരു നഷ്ടമാകും. കമ്പനിയുടെ പ്രസ്റ്റീജ് പ്രശ്നമാണ് ആ പ്രോജക്റ്റ്.

ഞാൻ വളരെ പരുങ്ങലോടെ കാര്യം പറഞ്ഞുതും മേഡം എന്നെ ഒന്ന് രൂക്ഷമായി നോക്കി. ശേഷം എനിക്ക് നേരെ ചൂടായി. മേഡം പറഞ്ഞത് മുഴുവൻ ക്ഷമയോടെ ഞാൻ കേട്ടു നിന്നു.

ആ പ്രോജക്റ്റ്‌ നഷ്ടപ്പെട്ടാൽ ഒരു പക്ഷെ എന്റെ ജോലി തന്നെ പോകും എന്ന അവസ്ഥയിൽ ആയി.

എങ്കിലും അരമണിക്കൂർ സമയം മേഡം എനിക്ക് അനുവദിച്ചുതന്നു. ഞാൻ പുറത്തേക്ക് പോകാൻ നേരം മാഡം പറഞ്ഞു

" ആദി, ഈ പ്രോജക്റ്റിനെ പറ്റി ഞാൻ പ്രത്യേകം പറഞ്ഞു തരേണ്ടതില്ലല്ലോ. ഈ പ്രോജക്റ്റ്‌ നമ്മുടെ കമ്പനിയുടെ മാത്രമല്ല നിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ അവസരമാണ്. അതൊരിക്കലും നീ നഷ്ടമാക്കരുത്. നഷ്ടമായാൽ അതിന് നീ വലിയ വില കൊടുക്കേണ്ടി വരും. മറിച്ചു അത് നേടിയൽ നീ ഒരിക്കലും പ്രതീക്ഷിക്കാത്തത് നിന്നെ തേടിവരും."

"എനിക്കറിയാം മേഡം. ഈ പ്രോജക്റ്റ് നമുക്ക് ഒരിക്കലും നഷ്ടമാവില്ല . അത് ഈ കമ്പനിക്ക് വേണ്ടി ഞാൻ നേടിയിരിക്കും. എന്നെ വിശ്വസിക്ക് മേഡം."

അങ്ങനെ പറഞ്ഞ ശേഷം ഞാൻ വേഗം ക്യാബിന് പുറത്തിറങ്ങി. ഓഫീസിലെ ബാക്കി സ്റ്റാഫുകളുടെ ഒളിഞ്ഞുനോട്ടങ്ങളെ വകവെക്കാതെ ഞാൻ നേരെ റിസപ്ഷനിലെ വെയ്റ്റിങ് ഏരിയയിലേക്ക് നടന്നു.

💬 Comments

View all comments