Chapter Title : ഐഷു 1 [VaSco]
ഞാൻ വരുന്നത് കണ്ട് മഹേഷും എന്റെ കൂടെ കൂടി.
അവിടെ ആ കസേരയിൽ, ബാഗും മുറുകെപ്പിടിച്ച്, തലയിലെ തട്ടം ശരിയാക്കിക്കൊണ്ട് ഒരു പെൺകുട്ടി ഇരിപ്പുണ്ടായിരുന്നു. അതാണ് ആയിഷ എന്ന ഐഷു.
ഞാൻ അവളെ നോക്കി. ഇളം കളറിലുള്ള ഒരു ചൂരിദാർ ആണ് അവളുടെ വേഷം. കുട്ടിത്തം നിറഞ്ഞ ഐശ്വര്യമുള്ള മുഖം. രാമേട്ടൻ പറഞ്ഞത് പോലെ കണ്ടാൽ ഒരു പതിനെട്ടു വയസ് പ്രായം തോന്നും. ആ ഫോട്ടോയിൽ കണ്ടതിനേക്കാൾ സുന്ദരിയാണവൾ. ഒരു കൊച്ചു സുന്ദരി.
കൂടുതൽ ഒന്നും അവളെ നോക്കാൻ ഞാൻ നിന്നില്ല. അതിനുള്ള സമയമോ മനസീകാവസ്ഥയോ ഒന്നും എനിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ ആ സമയം
അവിടെ എന്നെ കാത്തു നിൽക്കുന്ന ഐഷുവിനെ കണ്ട് മഹേഷ് മെല്ലെ എന്റെ ചെവിയിലായി പറഞ്ഞു.
."ഡാ.. ആള് മൊഞ്ചത്തിയാണല്ലോ..! വിടേണ്ട മുറുക്കെ പിടിച്ചൊ. നിനക്ക് നന്നായി ചേരും . എന്നാലും എന്റെ മോനെ നീ ഇത് എങ്ങനെ ഒപ്പിച്ചു. "
അവന്റെ ആ സംസാരത്തിൽ ദേഷ്യം തോന്നിയ ഞാൻ അവനെ തുറിച്ചു നോക്കി. പിന്നെ അവളുടെ അടുത്തേക്ക് നടന്നു.
ഞാൻ അവിടേക്ക് നടന്നു വരുന്നത് കണ്ട ഉടനെ അവൾ മെല്ലെ എഴുന്നേറ്റു. " ഇക്ക " അവളുടെ ചുണ്ടുകൾ മന്ത്രിക്കും പോലെ മെല്ലെ മൊഴിഞ്ഞു . അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.
അവളുടെ അടുത്ത് എത്തിയ ഉടനെ ഞാൻ അവളോട് ചോദിച്ചു.
" ഐഷു. അല്ലേ..? "
'അതെ ' എന്ന് അവൾ തലയാട്ടികൊണ്ട് മെല്ലെ പറഞ്ഞു.
" ഞാനാണ് ആദി.... ആദിത്യൻ. "
"എനിക്കറിയാം " അവൾ മെല്ലെ
💬 Comments
View all comments