Chapter Title : ഐഷു 1 [VaSco]
പറഞ്ഞു. ഒരു നിമിഷം അവളെ നോക്കിയ ശേഷം ഞാൻ പറഞ്ഞു.
" വാ പോകാം."
എന്ന് പറഞ്ഞു ഞാൻ പുറത്തേക്ക് നടന്നു. ഞാൻ പറഞ്ഞത് കേട്ട് എന്റെ പിന്നിലായി അവൾ നടന്നു . ഞങ്ങൾ നടന്നു പോകുന്നത് ചിരിയോടെ മഹേഷ് നോക്കി നിന്നു. ആ ചിരിയിൽ ഇത്തിരി കുശുമ്പ് ഉണ്ടോ ആവോ.
കാറിന്റെ അടുത്ത് എത്തിയ ഞാൻ അവൾക്ക് കാറിന്റെ മുന്നിലെ വാതിൽ തുറന്നു കൊടുത്ത ശേഷം അവളോട് പറഞ്ഞു.
"വേഗം കയറ്. സമയം പോകുന്നു."
അങ്ങനെ പറഞ്ഞ ശേഷം അവളുടെ കൈയിലെ ബാഗുകൾ വാങ്ങി പിന്നിൽ വെച്ചു. പിന്നെ ഞാൻ വേഗം കാറിന്റെ വലതു വശത്തുള്ള ഡ്രൈവർ സീറ്റിൽ പോയി ഇരുന്നു.
അപ്പോഴേക്കും അവളും കയറി ഇരുന്നിരുന്നു. അവളേയും കൊണ്ട് ഞാൻ വേഗം കാർ എന്റെ ഫ്ലാറ്റിലേക്ക് പായിച്ചു.
കാറിൽ കയറിയത് മുതൽ അവൾ എന്നെ ഇടയ്ക്കിടയ്ക്ക് നോക്കുന്നുണ്ടായിരുന്നു. ഞാൻ അവളെ നോക്കുമ്പോൾ അവൾ പുറത്തേക്ക് നോക്കി കാഴ്ചകൾ കാണുന്നത് പോലെ ഇരിക്കും . ഞാൻ അവളോട് ചോദിച്ചു.
"നീ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നത്. നിന്റെ ആരാ ഇവിടെ ഉള്ളത്..?"
എന്റെ ചോദ്യം കേട്ട് അവളുടെ മുഖം മങ്ങി. അവളുടെ ഉള്ളിൽ സങ്കടം നിറഞ്ഞു . എങ്കിലും അവൾ മെല്ലെ പറഞ്ഞു
"ഇക്ക. "
അങ്ങനെ പറഞ്ഞു ഒന്ന് നിർത്തിയ ശേഷം അവൾ വീണ്ടും പറഞ്ഞു.
"എനിക്ക് ഇവിടെയാ കോളേജിൽ അഡ്മിഷൻ കിട്ടിയത്. ഇക്ക ഇവിടെയല്ലേ ഉള്ളത് അതുകൊണ്ട് ഇക്കയുടെ കൂടെ താമസിച്ചു പഠിക്കാലോ എന്ന് കരുതിയ ഞാൻ . "
അങ്ങനെ പറഞ്ഞ
💬 Comments
View all comments