0%

Chapter Title : ഐഷു 1 [VaSco]

Author : VaSco Read All Parts 312.7K

ശേഷം എന്നെ ഒന്ന് നോക്കികൊണ്ട് അവൾ വീണ്ടും പറഞ്ഞു.

" എനിക്ക് ഇക്കയെ കാണാനും ഇക്കയുടെ കൂടെ കഴിയാനും ഉള്ള കൊതികൊണ്ട് ഞാൻ.. പിന്നെ അച്ഛൻ പറഞ്ഞു ഇക്കയുടെ കൂടെ നിന്ന് പഠിച്ചോളാൻ. അതാ ഞാൻ ഇങ്ങോട്ട് വന്നത്. ഞാൻ വന്നത് ഇക്കാക്ക് ബുദ്ധിമുട്ട് ആയോ "

അതൊക്കെ കേട്ട് എനിക്ക് ആകെ ചൊറിഞ്ഞു വന്നു. അവളുടെ ഒരു ഇക്ക, ഇക്ക, ഇക്ക. ഞാൻ എപ്പോഴാ ഇവളുടെ ഇക്ക ആയത്.

എന്റെ അച്ഛൻ ഇവളുടെ ഉമ്മയെ കെട്ടിയെന്ന് കരുതി ഞാൻ ഇവളുടെ ഇക്കയാകുമോ..?. എന്റെ കൂടെ താമസിച്ചു പഠിക്കാനാണ് വന്നത് പോലും. പഠിപ്പിക്കാം നിന്നെ ഞാൻ എന്റെ കൂടെ നിർത്തി തന്നെ പഠിപ്പിക്കാം.

നിനക്ക് എന്നെ കാണാനും എന്റെ കൂടെ താമസിക്കാനും കൊതിയാണല്ലേ. ആ കൊതിയും ഞാൻ മാറ്റിതരാം. എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ സ്പീഡിൽ കാർ ഫ്ലാറ്റിന്റെ മുന്നിൽ കൊണ്ടു പോയി നിർത്തി.

ഞാൻ അവളേയും കൊണ്ട് എന്റെ ഫ്ലാറ്റിന്റെ ഹാളിലേക്ക് കയറി. എന്റെ പിന്നാലെ ഫ്ലാറ്റിന്റെ ഹാളിലേക്ക് കയറിയ അവൾ ആ ഹാൾ മുഴുവൻ ഒന്ന് നോക്കി. പിന്നെ എന്റെ മുഖത്തേക്കും.

ഈ കാലിതൊഴുത്തിൽ ആണോ ഇക്കാ നിങ്ങള് കഴിയുന്നത്. എന്ന ഭാവമായിരുന്നു അപ്പോൾ അവളുടെ മുഖത്ത് നിറയെ .

തനിചുള്ള താമസവും . പലപ്പോഴും വൈകി വരുന്നത് കൊണ്ടും. ആരും ചോദിക്കാനും പറയാനും ഇല്ലാത്തത് കൊണ്ടു അവിടെയിരുന്നുള്ള വെള്ളമടിയുമൊക്കെയായി അവിടെ ആകെ വൃത്തികേടായി കിടക്കുകയായിരുന്നു.

ഇടയ്ക്ക് ആരെയെങ്കിലും വിളിച്ചു എല്ലാം ഒന്ന് വൃത്തിയാക്കാറുണ്ടെങ്കിലും ഇപ്പോൾ അതൊക്കെ നടന്നിട്ട് ആഴ്ചകൾ ആയിരുന്നു.

ഫ്ലാറ്റ്

💬 Comments

View all comments