Chapter Title : ഐഷു 1 [VaSco]
ആകെ വൃത്തികേടായി കിടക്കുന്നത് കണ്ട് എനിക്ക് തന്നെ എന്തോപോലെ തോന്നി. പിന്നെ അവൾക്ക് തോന്നാതിരിക്കുമോ.!ഞാൻ അവളോട് പറഞ്ഞു.
"എനിക്ക് പെട്ടന്ന് തിരിച്ചു പോകണം. ചിലപ്പോൾ വരാൻ വൈകും. അതുവരെ ആര് വന്നാലും വാതിൽ തുറക്കേണ്ട. ബാക്കിയൊക്കെ ഞാൻ വന്നിട്ട് സംസാരിക്കാം. "
"ഇക്ക ഒരുപാട് വൈകുമോ.? ." അവൾ മെല്ലെ പേടിയോടെ ചോദിച്ചു.
" ഇപ്പോൾ അതൊന്നും പറയാൻ പറ്റില്ല. എന്തായാലും വൈകും. "
" ഇക്കാ... ഇക്ക വരാൻ വൈകിയാൽ രാത്രിയിൽ ഞാൻ തനിച്ച് ഇവിടെ " അവൾ അത്രയും പറഞ്ഞു നിർത്തി. അവളുടെ മുഖം വാടിയിരുന്നു .
"പിന്നെ! എന്ത് വിചാരിച്ച നീ ഇങ്ങോട്ട് വന്നത്. എവിടേയും പോകാതെ ഞാൻ എപ്പോഴും നിനക്ക് ഇവിടെ കൂട്ടിരിക്കും എന്നോ.."
ഞാൻ പറഞ്ഞത് കേട്ട് അവളുടെ മുഖം കൂടുതൽ വാടി. അപ്പോൾ ഞാൻ വീണ്ടും പറഞ്ഞു.
"ശരി. ഞാൻ വേഗം വരാൻ നോക്കാം. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ എന്നെ ഫോണിൽ വിളിച്ചാൽ മതി. അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം . ഫോൺ ഇല്ലേ നിനക്ക്..?. "
"ഉം. ഉണ്ട്." അവൾ പറഞ്ഞു. അവളുടെ മുഖം കുറച്ച് തെളിഞ്ഞു.
"എന്റെ നമ്പർ തരാം. അത് നോട്ട് ചെയ്തൊ. "
"എന്റെ കൈയിലുണ്ട്.?"
"എന്ത് ?"
"ഇക്കയുടെ നമ്പർ "
" ഉം. എന്നാ ശരി. വാതിൽ ചാരി ലോക്ക് ചെയ്തേക്ക്. ഞാൻ വന്നിട്ട് വിളിച്ചാൽ മാത്രം വാതിൽ തുറന്നാൽ മതി. "
അതും പറഞ്ഞു ഞാൻ തിരിച്ചു ഓഫീസിലേക്ക് പോയി. അവിടെ എത്തിയാലുള്ള ചോദ്യങ്ങൾ എങ്ങനെ നേരിടണമെന്ന് മനസ്സിൽ കണക്കുകൂട്ടികൊണ്ട്
💬 Comments
View all comments