0%

Chapter Title : ഐഷു 1 [VaSco]

Author : VaSco Read All Parts 313.4K

ഞാൻ എന്റെ സീറ്റിൽ പോയി ഇരുന്നു.

ഞാൻ അവിടെ എത്തിയ ഉടനെ മഹേഷ് എന്റെ അടുത്തേക്ക് വന്നു. അവൻ എന്തെങ്കിലും ചോദിക്കും മുൻപ് ഞാൻ അവനോട് പറഞ്ഞു.

"മഹേഷേ. നിനക്ക് പലതും ചോദിക്കാൻ ഉണ്ടാകും. എന്നാൽ അതിനൊക്കെ ഉള്ള ഉത്തരം ഇപ്പോൾ എന്റെ കൈയിൽ ഒന്നേ ഉള്ളൂ.

ഇത് അതിനുള്ള സമയം അല്ല. ഇതൊക്കെ ഒന്ന് കഴിയട്ടെ എന്നിട്ട് നമുക്ക് സംസാരിക്കാം. "

ഞാൻ അങ്ങനെ പറഞ്ഞതും പിന്നെ ഒന്നും ചോദിക്കാതെ അവൻ അവന്റെ സീറ്റിലേക്ക് പോയി. ആ സമയം എനിക്ക് എത്ര മാത്രം വിലപ്പെട്ടതാണെന്ന് അവന് അറിയാമായിരുന്നു.

പിന്നെ സമയം വേഗത്തിൽ പോയി. ഫാനിന്റെ ലീഫ് കറങ്ങും പോലെ ആണാവോ സെക്കന്റ് സൂചിയും മിനുട്ട് സൂചിയും മണിക്കൂർ സൂചിയും കറങ്ങിയതെന്ന് എനിക്ക് സംശയം ഉണ്ട്. അതുപോലെയാണ് സമയം പോയത്.

വർക്കിൽ മാത്രം ശ്രദ്ധിച്ചത് കൊണ്ട് മറ്റൊന്നും ആ സമയം എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. വിശപ്പും ദാഹവുമൊക്കെ ഞാൻ മറന്നിരുന്നു. അതുപോലെ എന്നെയും പ്രതീക്ഷിച്ചു എന്റെ ഫ്ലാറ്റിൽ കഴിയുന്ന ഐഷു എന്ന പെൺകുട്ടിയേയും..

ഏതാണ്ട് ഏഴരയോടെ ഞാൻ വർക്ക് മുഴുവൻ തീർത്തു. എന്നിട്ടും ഒരുവട്ടം കൂടെ എല്ലാം ശരിയാണോ എന്ന് ചെക്ക് ചെയ്ത ശേഷം വർക്കിന്റെ ഫയലുകൾ മുഴുവൻ ഞാൻ മേഡത്തിന്റെ മെയിൽ ഐഡിയിലേക്ക് സെന്റ് ചെയ്തു. അതിന്റെ ഒരു കോപ്പി എന്റെ ലാപ്ടോപ്പിലേക്കും അയച്ചു.

മേഡത്തിന്റെ മെയിൽ ഐഡിയിലേക്ക് സെന്റ് ചെയ്യുമ്പോൾ എന്റെ കൈ വിറച്ചിരുന്നു. അത്രയും പ്രധാനപെട്ടതായിരുന്നു ആ പ്രോജക്റ്റ്. എന്നെ സംബന്ധിച്ച് ഒരു ജീവൻ മരണപ്പോരാട്ടം .

ആ സമയം മഹേഷ് വീണ്ടും

💬 Comments

View all comments