Chapter Title : ഐഷു 1 [VaSco]
വന്ന് പുറത്തേക്ക് പോകാൻ എന്നെ വിളിച്ചെങ്കിലും ഞാൻ അവിടെ തന്നെ ഇരുന്നു. ഞാൻ ചെയ്ത വർക്കിന്റെ റിസൾട്ടും കാത്ത്. അപ്പോൾ സമയം ഇഴയുകയായിരുന്നു.
ഓരോ മിനുട്ടും ഓരോ മണിക്കൂർ പോലെ എനിക്ക് തോന്നി. സമയം എട്ടു മണി കഴിഞ്ഞു. ടെൻഷൻ കാരണം എനിക്കാകെ വിയർത്തു ഒഴുകുന്നുണ്ടായിരുന്നു. എന്റെ തൊണ്ട വരണ്ടു . എനിക്ക് അമിതമായി ദാഹിച്ചു തുടങ്ങി. എന്നാൽ ഒരു തുള്ളി വെള്ളം പോലും എന്റെ തൊണ്ടയിൽ നിന്ന് ഇറങ്ങിയില്ല.
സമയം മെല്ലെ മെല്ലെ ഇഴഞ്ഞു നീങ്ങി. ഒടുവിൽ സമയം എട്ടരയായി. അതോടൊപ്പം എന്നിൽ അകാരണമായ ഒരു ഭയം നിറഞ്ഞു. പ്രോജക്റ്റ് അപ്രൂവൽ ആയിട്ടുണ്ടെങ്കിൽ ഇതിന് മുൻപ് തന്നെ മേഡം എന്നെ വിളിക്കേണ്ടതാണ്. എന്നാൽ ഇതുവരെ ആയിട്ടും മേഡം എന്നെ വിളിച്ചില്ല. അതിനർത്ഥം എല്ലാം നഷ്ടമായെന്ന് തന്നെ.
എനിക്ക് കരച്ചിൽ വന്നു. ആ സമയം രണ്ടോ മൂന്നോ പേര് മാത്രമേ ഓഫീസിൽ ഉണ്ടായിരുന്നുള്ളൂ. മേഡം നേരത്തെ തന്നെ വീട്ടിലേക്ക് പോയിരുന്നു. ഞാൻ സങ്കടത്തോടെ എഴുന്നേറ്റു പുറത്തേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് മേഡം ഓഫീസിലേക്ക് കയറി വന്നത്.
' രാജലക്ഷ്മി ' എന്നാണ് മാഡത്തിന്റെ പേര്. ഏകദേശം ഒരു നാൽപ്പത്തഞ്ചു വയസ് പ്രായം കാണും മേഡത്തിന്. അത്രയുമുണ്ടാകുമോ എന്നെനിക്ക് സംശയമാണ് , കാരണം മേഡത്തെ കണ്ടാൽ അത്രയൊന്നും പറയില്ല. ഏറിയാൽ ഒരു മുപ്പത് അല്ലെങ്കിൽ മുപ്പത്തിമൂന്ന്. അതിൽ ഒട്ടും കൂടില്ല .
മേഡത്തിന് ഒരു മകൾ മാത്രമാണുള്ളത്. പേര് ' ഐശ്വര്യ ' ഐശ്വര്യയ്ക്ക് ഇരുപത്തിയൊന്നു വയസ് കാണും . കോളേജിൽ പഠിക്കുന്നു.
മേഡത്തിന്റെ ഭർത്താവ് മുൻപ് തന്നെ മരിച്ചു
💬 Comments
View all comments