Chapter Title : ഐഷു 1 [VaSco]
പോയെന്നാണ് മഹേഷ് എന്നോട് പറഞ്ഞത്. അതുകൊണ്ട് തന്നെ അതിനെ കുറച്ചു പിന്നെ ഞാൻ ഒന്നും അന്വേഷിച്ചില്ല. അതിന്റെ ആവശ്യവും ഇല്ല..
ഞാൻ മേഡത്തെ നോക്കി. ആ സമയം മേഡത്തിന്റെ മുഖത്ത് ഒട്ടും തെളിച്ചം ഉണ്ടായിരുന്നില്ല. അതോടെ ഞാൻ ഉറപ്പിച്ചു എല്ലാം നഷ്ടമായെന്ന്.
മേഡം തന്റെ ക്യാബിനിലേക്ക് പോകും വഴി എന്നോട് പറഞ്ഞു..
"ആദി, എന്റെ ക്യാബിനിലേക്ക് വരൂ..."
മേഡത്തിന്റെ ആ കടുത്ത ശബ്ദം കേട്ടപ്പോൾ എന്റെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞുപോയി.
ഞാൻ വിറയ്ക്കുന്ന കാലുകളോടെ എഴുന്നേറ്റു. സീറ്റിലിരുന്ന മഹേഷ് എന്നെ ഒരു സഹതാപത്തോടെ നോക്കുന്നുണ്ടായിരുന്നു. എല്ലാം കഴിഞ്ഞു എന്ന ഭാവത്തിലായിരുന്നു എന്റെ നടത്തം. മേഡത്തിന്റെ ക്യാബിന്റെ വാതിൽ തുറന്ന് ഞാൻ അകത്തേക്ക് കയറി.
മേഡം വലിയൊരു ഗൗരവത്തോടെ എന്നെ നോക്കി. അതിൽ നിന്നും എല്ലാം അവസാനിച്ചെന്ന് ഞാൻ ഉറപ്പിച്ചു. ഞാൻ അവരുടെ മുന്നിൽ കൈകൾകെട്ടി, ശ്വാസമടക്കി നിന്നു.
"ഇരിക്കൂ ആദി,"
മേഡം എന്നെ നോക്കിക്കൊണ്ട് പറഞ്ഞു. അപ്പോഴും മേഡത്തിന്റെ മുഖത്തു ഒരു ഭാവമാറ്റവും ഞാൻ കണ്ടില്ല.
അതോടെ അവിടെ ഇരിക്കാൻ എനിക്ക് മനസ് വന്നില്ല. . എങ്ങനെ എങ്കിലും അവിടെ നിന്ന് ഇറങ്ങി പോയാൽ മതിയെന്ന് എനിക്ക് തോന്നി.
"ആദി നീ എന്താ ഈ കാണിച്ചു വെച്ചത്.?. നീ കാണിച്ചു വെച്ചതൊക്കെ നന്നായെന്ന് നിനക്ക് തോന്നുന്നുണ്ടോ..? "
മേഡം അങ്ങനെ ചോദിച്ചപ്പോൾ ഞാൻ പൂർണ്ണമായും തകർന്നു. കണ്ണിൽ ഇരുട്ട് കയറും പോലെ തോന്നി . ശരീരം തളരും പോലെ തല കറങ്ങും പോലെയൊക്കെ തോന്നി. ഞാൻ ആ കസേരയിൽ പിടിച്ചു നിന്നുകൊണ്ട് പറഞ്ഞു.
"അത് മേഡം.
💬 Comments
View all comments