Chapter Title : ഐഷു 1 [VaSco]
കഴിഞ്ഞ ഒരാഴ്ചയായി ഞാൻ ഇതിന്റെ പിറകെ ആയിരുന്നു . ശരിക്കും ഒന്ന് ഉണ്ണാനോ ഉറങ്ങാനോ പോലും എനിക്ക് കഴിഞ്ഞിട്ടില്ല. എന്നിട്ടും !!" അത്രയും പറഞ്ഞു ഞാൻ നിർത്തി. എനിക്ക് സങ്കടവും കരച്ചിലും വന്നു. എന്നാലും അതൊക്കെ അടക്കിപിടിച്ചുകൊണ്ടു ഞാൻ അങ്ങനെ നിന്നു.
കുറച്ചു സമയം ക്യാബിനിൽ കടുത്ത നിശബ്ദതയായിരുന്നു. മേഡം എഴുന്നേറ്റു എന്റെ അടുത്തേക്ക് വന്നു.
മേഡത്തിന്റെ ആ ഗൗരവമുള്ള മുഖത്ത് പെട്ടെന്ന് ഒരു വലിയ പുഞ്ചിരി വിരിഞ്ഞു! അവർ എനിക്ക് നേരെ കൈ നീട്ടി. എന്റെ വിറയ്ക്കുന്ന കൈയിൽ പിടിച്ചുകൊണ്ട് മേഡം പറഞ്ഞു.
"വണ്ടർഫുൾ വർക്ക് ആദി! ഐ ആം സോ പ്രൗഡ് ഓഫ് യു!. നമ്മൾ അത് നേടിയിരിക്കുന്നു."
എനിക്ക് എന്റെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ അന്തംവിട്ടു മേഡത്തെത്തന്നെ നോക്കി നിന്നു.
"മേഡം... അപ്പോൾ പ്രോജക്റ്റ്...?" ഞാൻ വിറച്ചുകൊണ്ട് ചോദിച്ചു.
"അതെ ആദി, നമ്മുടെ പ്രോജക്റ്റ് അപ്രൂവ് ആയി! നൂറ് കോടിയുടെ മുകളിൽ വരുന്ന ഈ ഡീൽ നമ്മുടെ കമ്പനിക്ക് കിട്ടിക്കഴിഞ്ഞു. നീ സബ്മിറ്റ് ചെയ്ത ആ പ്രസന്റേഷൻ അത്രമാത്രം പെർഫെക്റ്റ് ആയിരുന്നു. ക്ലയന്റ്സിന് അത് ഒരുപാട് ഇഷ്ടപ്പെട്ടു. "
അതും പറഞ്ഞു മേഡം എന്നെ കെട്ടിപിടിച്ചു. അപ്പോഴും എന്റെ വിറയൽ മാറിയിരുന്നില്ല. ഞാൻ ആകെ വിയർത്തു കുളിച്ചു നിൽക്കുകയായിരുന്നു. മേഡം എന്റെ കവിളിൽ അമർത്തിയുമ്മ വെച്ചു.. അതിന് ശേഷം പറഞ്ഞു.
"കുറച്ചു മുൻപാണ് ആദി തന്ന നമ്മുടെ പ്രോജക്റ്റ് അപ്രൂവ് ആയെന്ന മെയിൽ വന്നത്. അത് ഉറപ്പിച്ച ശേഷം ആദ്യം ഞാൻ ആദിയെ വിളിച്ചു പറയാം എന്നാ കരുതിയത്. എന്നാൽ ഈ
💬 Comments
View all comments