0%

Chapter Title : ഐഷു 1 [VaSco]

Author : VaSco Read All Parts 324.3K

കേട്ട് ഞാൻ മേഡത്തെ നോക്കി.

"എന്തിനാ ഇപ്പോൾ ഇങ്ങനെയൊരു ചോദ്യം. " ഞാൻ മേഡത്തോട് ചോദിച്ചു.

"പറ. ആദി. ആദിക്ക് എന്നോട് പ്രേമമാണോ?"

" അതേ ലച്ചൂ. എനിക്ക് എന്റെ ലച്ചുവിനെ ഒരുപാട് ഇഷ്ടമാണ്.. മേഡത്തിന് എന്നോട് ഇഷ്ടമല്ലേ.? "

"അതേ. എനിക്ക് എന്റെ ആദിയെ ഒരുപാട് ഇഷ്ടമാ. പക്ഷെ അത് ഒരിക്കലും ഒരു പ്രമമല്ല. "

മേഡം പറയുന്നത് കേട്ട് ഞാൻ ഞെട്ടി.

"ലച്ചു എന്താ പറഞ്ഞത്. മേഡത്തിന് എന്നോട് ഇഷ്ടമല്ലേ..? പിന്നെ എന്തിന് ഇതൊക്കെ.?"

ഒരു നിമിഷം കൊണ്ട് ഒരു ചീട്ട് കൊട്ടാരം തകർന്ന വേദനയിൽ ഞാൻ ചോദിച്ചു.

"ആദി.... ഞാൻ പറയുന്നത്. ആദി സമാധാനത്തോടെ കേൾക്കണം. എനിക്ക് ആദിയെ ഒരുപാട് ഇഷ്ടമാ. പക്ഷെ അത് ആദി കരുതും പോലെ ഒരു പ്രേമമല്ല. അതിന് എനിക്ക് ആവില്ല ആദി.

എനിക്കൊരു മോളുണ്ട്. എനിക്ക് അവളുടെ ജീവിതം നോക്കണം. അവളുടെ വിവാഹം പറഞ്ഞുറപ്പിച്ചതാ. അതിനിടയിൽ അവളുടെ അമ്മയായ ഞാൻ ഒരു ചെറുപ്പകാരനുമായി പ്രേമത്തിലാണെന്ന് ആരെങ്കിലും പറഞ്ഞു അവളെ കെട്ടാൻ പോകുന്ന ചെറുക്കന്റെ വീട്ടുകാർ അറിഞ്ഞാൽ പിന്നെ ആ വിവാഹം നടന്നില്ലെന്ന് വരും. ഈ വിവാഹം അവളുടെ പപ്പയുടെ ആഗ്രഹം ആയിരുന്നു. അത് മുടങ്ങാൻ പാടില്ല. അത് നടക്കണം, നടത്തണം.."

"ലച്ചൂ. ഞാൻ. അതിന് ഞാൻ ഒരിക്കലും തടസ്സമാകില്ല ലച്ചു. എന്തിനും ഞാൻ ലച്ചുവിന്റെ കൂടെയുണ്ടാകും. " ഞാൻ വേദനയോടെ പറഞ്ഞു.

"അത് എനിക്കറിയാം ആദി. ആദി നല്ലവനാ. ആദിയെ വിശ്വസിക്കാം. ആദി ഒരിക്കലും ചതിക്കില്ല . അതുകൊണ്ട് തന്നെയാ ഞാൻ ആദിക്ക് എന്നെ തന്നത്. ഞാൻ

💬 Comments

View all comments