Chapter Title : ഐഷു 1 [VaSco]
ഞാൻ സമയം നോക്കി. മണി രണ്ടായിരിക്കുന്നു.
അപ്പോഴേക്കും അതേ നമ്പറിൽ നിന്നും വീണ്ടും കോള് വന്നു. നെറ്റ് ഓഫ് ആയത് കൊണ്ട് ട്രൂ കോളിൽ പേരും വന്നില്ല. ' ഇതാരടാ ഈ പാതി രാത്രിയിൽ മനുഷ്യനെ വിളിച്ചു ബുദ്ധിമുട്ടിക്കുന്നത്. ഇവനൊന്നും ഉറക്കവുമില്ലേ.? " അങ്ങനെ പറഞ്ഞ ശേഷം ഞാൻ മെല്ലെ കോൾ അറ്റൻഡ് ചെയ്ത ശേഷം ഫോൺ ചെവിയോട് ചേർത്തുകൊണ്ട് ഞാൻ ചോദിച്ചു..
"ഹലോ ആരാ "
"ഹലോ ഇക്കാ ഞാൻ ' ഐഷുവാ '..... ഇക്ക ഇത് എവിടെയാ. ഇക്കാ എനിക്ക് പേടിയാകുന്നു. ഇക്ക എന്താ ഇത്രയും വൈകുന്നത്. ഇക്ക എന്താ വരാത്തത്..?"
ആ ശബ്‍ദം ആ ചോദ്യം എന്റെ നെഞ്ചിൽ തീക്കനൽ കോരിയിട്ടത് പോലെ തോന്നി.
ദൈവമേ. ' ഐഷു '
അവൾ ഇതുവരെ ഉറങ്ങിയില്ലേ...?
അവൾ ഈ സമയം വരെ ഉറങ്ങാതെ എന്നെ കാത്തിരിക്കുകയായിരുന്നോ...?
വിജയത്തിന്റെയും മദ്യത്തിന്റെയും കാമത്തിന്റെയും ലഹരിയിൽ ഞാൻ അവളെ പൂർണ്ണമായും മറന്നു പോയിരുന്നു.
തുടരും.
പ്ലീസ് ഇഷ്ടമായാലും ഇല്ലെങ്കിലും അത് തുറന്നു പറയാൻ മടിക്കരുതേ.
💬 Comments
View all comments