0%

Chapter Title : ഐശ്വര്യാർത്ഥം 3 [സിദ്ധാർഥ്]

ഓടാൻ പോവുന്ന പതിവ് ജീവൻ നിർത്തിയിരുന്നില്ല. ഇടക്ക് ഐശ്വര്യയും കൂടെ കൂടും. പതിവ് ഫുട്പാത് വഴി നടക്കുകയായിരുന്നു ജീവൻ.

"ഹലോ സാർ....?"

പെട്ടന്ന് ആരോ പിന്നിൽ വിളിച്ചത് കേട്ട് അവൻ തിരിഞ്ഞ് നോക്കിയപ്പോ, കണ്ടാൽ ഒരു 19-20 വയസ്സ് തോന്നികുന്ന ഒരുത്തൻ.മുമ്പ് കണ്ട പരിജയം ഇല്ല. അവൻ ജീവന്റെ അടുത്തേക്ക് വന്നു.

"ഹായ് സാർ ഗുഡ് മോർണിംഗ്...."

"ഗുഡ് മോർണിങ്, ഡു ഐ നോ യു....?"

"ഓഹ് സോറി, എന്റെ പേര് മിഥുൻ, മനുന്ന് വിളിക്കും. നിങ്ങളുടെ ഓപ്പോസിറ്റ് ഫ്ലാറ്റിൽ പുതിയ താമസക്കാരനാ...."

"ഓഹ് ഓക്കേ, വൈഫ്‌ പറഞ്ഞിരുന്നു...."

"അഹ് ചേച്ചിയെ പരിചയപെട്ടു, സാർ അവിടെ ഉണ്ടായില്ല. പക്ഷെ ഞാൻ ഹാളിലെ ഫോട്ടോയിൽ കണ്ടു...."

"അഹ്, എന്ത് ചെയ്യുന്നു....?"

"ഞാൻ ജനറേറ്റീവ് എഐ കോഴ്സ് ചെയ്യുന്നു. ഫ്ലാറ്റ് ഓണർ എന്റെ എന്റെ അങ്കിൾ ആണ്. സൊ ഇവിടെ...."

"ഹ്മ്മ് നൈസ്. ഞാൻ ജീവൻ, ഇവിടെ എ ജി എച്ചിൽ ഡോക്ടർ ആണ്...."

"അഹ് ചേച്ചി പറഞ്ഞു. ഇന്ന് സാറിന് ഡ്യൂട്ടി ഇല്ലേ....?"

"ഇല്ല ഇന്ന് ഓഫ്‌ ആണ്. പിന്നെ എന്നെ ചേട്ടാന്ന് വിളിച്ചാമതി. സാർ എന്നെന്നും വിളിക്കണ്ട....."

"അല്ല ഡോക്ടർ ഒക്കെ ആവുമ്പോ ഒരു റെസ്‌പെക്ട് വേണ്ട അതാ..."

"ആഹ, അതൊന്നും കുഴപ്പമില്ല. എന്നാ ഞാൻ ചെല്ലട്ടെ....?"

"അഹ് സാർ, സോറി ചേട്ടാ.ബൈ..."

ജീവൻ നടത്തം തുടർന്നു.

അന്നത്തെ ജോഗിങ് കഴിഞ്ഞ് തിരിച്ച് ഫ്ലാറ്റിൽ എത്തി.അവൻ ടേബിളിൽ വന്നിരുന്നു.ഐശ്വര്യ അപ്പോഴേക്കും ബ്രേക്ക്‌ ഫാസ്റ്റ് എല്ലാം ഉണ്ടാക്കി ടേബിളിൽ കൊണ്ടുവന്ന് വച്ചു. അവർ ഒരുമിച്ച് ഇരുന്ന് ഫുഡ്‌ കഴിക്കാൻ

💬 Comments

View all comments