Chapter Title : അജ്ഞാതന്‍റെ കത്ത് 2
മറ്റുള്ളവരിൽ നിന്നും വേദ പരമേശ്വറിനെ വ്യത്യസ്ഥയാക്കുന്നത്. പരമേശ്വറിന്റെ അതേ വീര്യം സ്വഭാവം."
എതിരെ നടന്നു വരുന്ന ചെറുപ്പക്കാരനെ നല്ല പരിചയം തോന്നി. അയാൾ സാമുവേൽ സാറിനു ഷേക്ക്ഹാന്റ് കൊടുക്കുമ്പോൾ ചെരിഞ്ഞ് എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. മുഖം മുന്നേ എവിടെയോ കണ്ടതായി ഓർത്തെങ്കിലും എവിടെയെന്ന് മാത്രം വ്യക്തതയില്ല. ചാനലിലെ ന്യൂസ് റീഡർ ചെൽസിസിറിയക്ക് വന്നു അയാളോട് കുശലം പറഞ്ഞപ്പോഴും അയാൾ എന്നെ തന്നെ ശ്രദ്ധിക്കുകയായിരുന്നു..
അരവിയുടെ ഫോൺ ശബ്ദിച്ചു അവൻ ഫോണുമായി പുറത്തോട്ട് പോയി.
"സാറിനോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.'' ഞാൻ സാമുവേൽ സാറിനോട് പറഞ്ഞു.
"കുഴപ്പാണോടോ "
" ഉം..... കുറച്ച് "
ഞാനും പറഞ്ഞു. അപ്പോഴേക്കും തിടുക്കപ്പെട്ട് അരവിന്ദ് വന്നു.
"വേദ അർജ്ജന്റ് ഒരിടം വരെ പോകണം. സർ ഞങ്ങൾ പാർട്ടി തീരും മുന്നേ എത്താം Sure.വേദ കം പാസ്റ്റ് "
സാമുവേൽ സാറിന്റെ മറുപടിക്കു കാക്കാതെ ഞാനവന്റെ പിന്നാലെ നടന്നു.ചെറിയ കാര്യങ്ങൾക്കൊന്നും ടെൺഷനടിക്കാത്ത അവന്റെ പ്രകൃതം എനിക്ക് നന്നായറിയാവുന്നതാണ്. കാര്യമായിട്ടെന്തോ പറ്റിയിട്ടുണ്ട്.
"എന്താ അരവി പ്രശ്നം?"
"ജോണ്ടിയായിരുന്നു വിളിച്ചത് " ബൈക്ക് സ്റ്റാർട്ട് ചെയ്ത് കൊണ്ടവൻ പറഞ്ഞു. ജോണ്ടിക്കെന്തോ അപകടം പിണഞ്ഞിരിക്കുന്നു അതുറപ്പായി. അകാരണമായ ഭയത്താൽ ഞാനിടയ്ക്കിടെ പിൻതിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു. ലുലു പാർക്കിംഗിൽ വണ്ടി പാർക്ക് ചെയ്ത് അവനൊപ്പം ഞാനെത്താൻ ഓടുകയായിരുന്നു. സ്പാർക്കിയിലെ തിരക്കിൽ അരവിന്ദ് ആരെയോ തിരക്കി നടന്നു. ഒടുവിൽ ജോണ്ടിയെ ഞങ്ങൾ കണ്ടു. അവനാകെ ഭയന്നു വിറച്ചിരിക്കയായിരുന്നു. ഞങ്ങളെ കണ്ടപാടെ അവൻ ഓടി വന്നു. എന്തേലും ചോദിക്കുന്നതിനു മുൻപേ അരവിന്ദ് അവനേയും കൂട്ടി നടന്നിരുന്നു. അവന്റെ കണ്ണുകൾ ചുറ്റിനും പരതുന്നുണ്ടായിരുന്നു.
താഴെ
💬 Comments
View all comments