0%

Chapter Title : അജ്ഞാതന്‍റെ കത്ത് 4

Author : kkstories Read All Parts 242

മുഖം വലിഞ്ഞുമുറുകിയിരുന്നു. എന്തോ ദേഷ്യം പോലെ........"

അവൻ ഒന്നു നിർത്തി. വീണ്ടും തുടർന്നു.

"കുറച്ചു മുന്നേ ഇവിടെ ഓടിക്കൂടിയ നാട്ടുകാർ പറഞ്ഞത് വെച്ച് നോക്കിയപ്പോൾ എനിക്കെന്തോ ഭയം തോന്നി.ആ ഫാമിലി അത്ര ശരിയല്ലെന്ന് .മൂത്താപ്പയെല്ലാം ഭയന്നിരിക്കുകയാ "

" നീയിത് ആരോടെങ്കിലും പറഞ്ഞോ?"

"ഇല്ല. സത്യമായിട്ടും എനിക്ക് ഭയം തോന്നി. തീർത്ഥയുടെ അച്ഛനുമമ്മയേയും പറ്റി നാട്ടിൽ കേൾക്കുന്ന വാർത്തകൾ അത്ര നല്ലതല്ല, ഞാനിതെല്ലാം അറിഞ്ഞത് കുറച്ചു മുന്നേയേ. ആദ്യം താമസിച്ചിരുന്നതിനടുത്തുള്ളവരുടെ സംസാരത്തിൽ നിന്നും എന്തോ ദുരൂഹത ഉള്ളതുപോലെ"

" ഉം "

ഞാനൊന്നു മൂളി.

" സജീവ് ഇന്നലെ മരണപ്പെട്ടത് നീ അറിഞ്ഞില്ലെ? ആത്മഹത്യയായിരുന്നു."

"അറിഞ്ഞു. "

"ഞാൻ വീട് കത്തിയപ്പോൾ മുതൽ നിങ്ങളെ വിളിക്കാനിരിക്കുകയാണ് "

ഞാനവനേയും കൊണ്ട് അലോഷ്യസിനടുത്തെത്തി. കാര്യങ്ങളെല്ലാം വിശദീകരിച്ചപ്പോൾ അലോഷ്യസ് പറഞ്ഞു.

" നിനക്കവരെ ഇനി കണ്ടാൽ തിരിച്ചറിയാൻ പറ്റുമോ?"

" പറ്റും.അവരുടെ മുഖത്ത് മൂക്കിനു താഴെയായി ഒരു കറുത്ത പാടുണ്ട്. മാത്രവുമല്ല അവരുടെ കാലിനു എന്തോ കുഴപ്പമുണ്ട്, നടക്കുമ്പോൾ ഒരു വലിച്ചിലുണ്ടായിരുന്നു."

" ഉം നീ പോയ്ക്കോളൂ. നാട്ടുകാരിലാരോടും നീയീ കാര്യം പറയണ്ട.."

പിന്നീട് ഞങ്ങളവിടെ നിന്നില്ല, കത്തിക്കരിഞ്ഞ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലാണെന്നറിഞ്ഞ് ഞങ്ങൾ അങ്ങോട്ട് തിരിച്ചു. ഡ്രൈവ് ചെയ്തത് അലോഷ്യസ് ആയിരുന്നു.

"നിങ്ങൾ പെരുമ്പാവൂർ പോയത് കുര്യച്ചനെ കാണാനല്ലേ? ?"

"അതെ, പക്ഷേ കണ്ടത് കുര്യച്ചനെയല്ല "

അരവി പറഞ്ഞു.

"കുര്യച്ചന്റെ കേസിലെ നിങ്ങളുടെ കണ്ടെത്തലുകൾ പറയാമോ?"

എന്ന ചോദ്യത്തിനു മുന്നിൽ ഞങ്ങൾ കുറച്ചു നേരം മിണ്ടാതെയിരുന്നു.

" ചാനൽ സീക്രട്ട്സാണെങ്കിൽ വേണ്ട കേട്ടോ?"

അലോഷ്യസ് പറഞ്ഞു.
ഒടുവിൽ ഞാൻ പറഞ്ഞു തുടങ്ങി.

2016 സെപ്തംബർ 21 ന് ആണ് കുര്യച്ചന്റെ ഹോസ്പിറ്റലിലെ നഴ്സായിരുന്ന പാലാ സ്വദേശിനിയായ സീന ബേബി(25)യെ കാണാതായത്. പിതാവ് ബേബി ചെറിയാനും ഷൈനി ചെറിയാനും മാൻ മിസ്സിംഗ് കേസ് റെജിസ്ട്രർ ചെയ്തിരുന്നു.26 തിയ്യതി തിങ്കളാഴ്ച രാവിലെ പാലാ മാർത്തോമ്മാ പള്ളിയുടെ സെമിത്തേരിയിലെ വലിയ വീട്ടിൽ ഇമ്മാനുവൽ കുടംബകല്ലറ ഇമ്മാനുവൽ മകൻ ഇട്ടിച്ചന്റെ മകന്റെ അകാലമരണത്തോടെ തുറന്നു.കല്ലറ പണിതിട്ട് വെറും മാസങ്ങൾ മാത്രം പഴക്കമുള്ള അതിനകത്തെ

💬 Comments

View all comments