Chapter Title : അജ്ഞാതന്‍റെ കത്ത് 4
ആദ്യ അടക്കമായിരുന്നു. പക്ഷേ അതിനകത്ത് അഴുകി തുടങ്ങിയ ഒരു സ്ത്രീ ശരീരം കാണുകയും ഒരു പോസ്റ്റുമോർട്ടത്തിലൂടെ വിദഗ്ദനായ ഡോക്ടർ റിയാസ്ഖാനും സംഘവും മരണപെട്ടത് സീനാ ബേബി ആണെന്നു തെളിയിച്ചെങ്കിലും അതിലും വ്യത്യസ്ഥമായി ആ കല്ലറയിൽ സീന ബേബിയുടേതല്ലാത്ത മറ്റാരുടെയോ ഒരു കാൽപാദത്തിന്റെ പാതി ഭാഗവും വിരലുകളും ഉണ്ടായിരുന്നു."
"ഇത് വെച്ച് എങ്ങനെ കേസ് കുര്യച്ചനിൽ എത്തി.?"
അലോഷ്യസിന് സംശയം.
"അവളെ കാണാതായ ദിവസം വൈകീട്ട് കുര്യച്ചൻ സീനയുടെ വീട്ടിലേക്ക് വിളിക്കുകയും ഇന്ന് സ്റ്റാഫ് കുറവായതിനാൽ നൈറ്റ് ഡ്യൂട്ടി കൂടി കഴിഞ്ഞ് രാവിലെയേ സീന വരികയുള്ളൂ എന്ന് പറഞ്ഞു. അത്രയും വലിയ ഒരു ഹോസ്പിറ്റൽ ഉടമ ഒരു സ്റ്റാഫിന്റെ വീട്ടിൽ വിളിച്ചു പറഞ്ഞത് ഒന്ന്, പിന്നെ സീനയെ കാണാതാവുന്നതിന് മുൻപ് സീന ഫോണിൽ ആരോടോ സംസാരിക്കുന്നതിനിടയ്ക്ക് കുര്യച്ചന്റെ ഹോസ്പിറ്റൽ പൂട്ടിക്കുന്നതിനെ പറ്റി എടുത്തു പറയുന്നത് പിതാവായ ബേബി കേട്ടു .
കേസൊതുക്കി തീർക്കാൻ കുര്യച്ചൻ കാണിച്ച ധൃതിയും ഒളിവിൽ പോക്കുമെല്ലാം പ്രതിസ്ഥാനത്ത് കുര്യച്ചനെ ഇരുത്തി."
അരവിയുടെ ഫോണിൽ വീണ്ടും Sajeev കോളിംഗ് കണ്ടു.
കാൾ അറ്റന്റ് ചെയ്തു. സ്പീക്കറിലിട്ടു.
"ഹലോ പപ്പയെവിടെയാ ഓടി വരുന്നു പറഞ്ഞ് പോയിട്ട് മോളെ പറ്റിക്കുവാല്ലേ...."
ഒരു കുഞ്ഞുകുട്ടിയുടെ ശബ്ദം.
"ഹലോ....."
അരവി പറയുന്നത് ശ്രദ്ധിക്കാതെ അവൾ തുടർന്നു
"പപ്പ ഒന്നും പറയണ്ട. മോള് പപ്പയോട് പെണക്കവാ. പപ്പയോട് മാത്രമല്ല മമ്മയോടും "
"തീർത്ഥ .....?"
"പപ്പയെന്റെ പേര് പറഞ്ഞു പറഞ്ഞു കളിക്കാ ആന്റി. "
അവളവിടെ ആരോടോ പറയുന്ന ശബ്ദം.
"ഈ ഫോണെങ്ങനെ ഇവളുടെ കൈയിലെത്തി.?"
എന്ന ചോദ്യവും ഒപ്പം തീർത്ഥയുടെ കരച്ചിലും
ആ ശബ്ദം തന്നെയാണ് സജീവിനോട് സംസാരിച്ചപ്പോഴും കേട്ടത്. ഞാൻ അപകടം മണത്തു. തീർത്ഥയും അപകടത്തോടടുത്തിരിക്കുകയാണ്.
"സർ ഇത് സജീവിന്റെ കുഞ്ഞാ, ഡയറിയെഴുതിയ തീർത്ഥ."
അലോഷ്യസ് എന്തോ ചിന്തയിലായിരുന്നു.
പല തവണ തിരിച്ചുവിളിച്ചെങ്കിലും സജീവിന്റെ ഫോൺ സ്വിച്ചോഫായിരുന്നു.
അലോഷ്യസ് ഫോണെടുത്ത് ഡയൽ ചെയ്ത് ചെവിയിൽ വെച്ചു എന്നിട്ട് അരവിയോട് ചോദിച്ചു.
" ആ നമ്പർ പറഞ്ഞേ. "
തുടർന്ന് ഫോണിൽ
"ഹലോ ഹരീഷ് ഞാൻ SIT അലോഷ്യസാണ് ഞാൻ പറയുന്ന നമ്പർ
💬 Comments
View all comments