0%

Chapter Title : അജ്ഞാതന്‍റെ കത്ത് 4

Author : kkstories Read All Parts 245

തീർത്ഥയുടെ ഒന്നാം പിറന്നാളായിരുന്നു. അതിന് ശേഷം ഇടയ്ക്ക് സജീവ് മാത്രമേ വിളിക്കാറുണ്ടായിരുന്നുള്ളൂവെന്നും "

അലോഷ്യസ് നിർത്തി.

"ആ വഴിയ്ക്കുള്ള അന്വേഷണം നടക്കില്ല അല്ലേ?"

അരവിയുടെ ചോദ്യം

" ഇല്ല ബോഡിയേറ്റെടുക്കാൻ ബന്ധുക്കളില്ലാത്തതിനാൽ ബോഡി ഇപ്പോഴും മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. സജീവിന്റെ ഭാര്യയും കുഞ്ഞും മരണപ്പെട്ടതിന്റെ തെളിവില്ലാത്തതിനാൽ അനാഥ പ്രേതമായി സംസ്ക്കരിക്കാനും പറ്റില്ല.പിന്നെ കർണാടക റജിസ്ട്രേഷൻ വണ്ടിയുടെ നമ്പർ ഞാൻ ഫോർവേർഡ് ചെയ്തിട്ടുണ്ട്. 12 മണിക്കു മുന്നേ വിവരം കിട്ടും.അതു പോലെ സുനിതയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും. ഇപ്പോൾ നമുക്ക് ഭക്ഷണം കഴിക്കാം."

തുടർന്ന് വഴിയിലെ ശരവണഭവനിൽ നിന്നും ദോശയും സാമ്പാറും കഴിക്കുമ്പോൾ അലോഷ്യസിന്റെ ഫോൺ ശബ്ദിച്ചു.

"യെസ്... പറയൂ."
.........
"ഒകെ....."
.........
"കിട്ടിയാൽ അറിയിക്കു"
ഫോൺ കട്ടായി .

"ലൊക്കേഷൻ കിട്ടിയില്ലെന്നു .സജീവിന്റെ ഫോൺ സ്വിച്ച്ഡോഫായതിനാൽ ഇപ്പോഴുള്ളത് കിട്ടില്ല എന്ന്. ലാസ്റ്റ് സിഗ്നൽ കിട്ടിയത് ആലപ്പുഴ സിറ്റി ടവറിൽ നിന്നാണ്. ആയതിനാൽ അവർ ഇപ്പോഴും സിറ്റിയിലുണ്ടാവും എന്നത് നമ്മുടെ വെറും ഊഹം മാത്രം.
ഞാനെന്തായാലും അതിന് പിന്നാലെനി പോവുകയാണ്.നിങ്ങൾ എങ്ങനെ പോവും?"

കൊച്ചിയെത്തിയപ്പോൾ അലോഷ്യസ് ചോദിച്ചു.

" അടുത്ത ജംഗ്ഷനിൽ വിട്ടാൽ മതി"

ഞാൻ പറഞ്ഞു.

ജംഗ്ഷനിൽ ഇറങ്ങി ഓട്ടോ പിടിച്ച് സ്റ്റുഡിയോയിൽ പോയി സ്ക്കൂട്ടി എടുത്തിറങ്ങിയപ്പോൾ സമയം നാലര .വിശപ്പ് തീർന്നിരുന്നു. നേരെ മോർച്ചറിയിലേക്ക് പോയി. സുനിതയുടെ മൃതദേഹം പോസ്റ്റുമോർട്ടം കഴിഞ്ഞിരുന്നെങ്കിലും ബോഡി കൊണ്ടുപോവാൻ അവരുടെ ചേച്ചി മാത്രം പുറത്തുണ്ട്. എന്നെ കണ്ടതും അവർ അടുത്തേക്ക് വന്നു.

"ഞാനിവളെ എങ്ങോട്ട് കൊണ്ടു പോവും? ഇപ്പോൾ താമസിക്കുന്നത് വാടക വീട്ടിലാണ്."

അവർ കണ്ണു തുടച്ചു. സുനിതയുടെ ബോഡി സ്മശാനത്തിലെത്തിച്ചതിനു ശേഷമാണ് ഞാൻ വീട്ടിലേക്ക് മടങ്ങിയത്.
കൈലാസത്തിലെത്തിയപ്പോൾ ഏട്ട് മണി കഴിഞ്ഞു. സുനിതയുടെ ശൂന്യത പല തവണ എന്നെ നൊമ്പരപ്പെടുത്തി. കുളിച്ച് ഒരു ഗ്ലാസ് പാലെടുത്ത് തിളപ്പിച്ചാറ്റി കുടിച്ച് ഞാൻ കിടന്നു.രണ്ട് ദിവസത്തെ ക്ഷീണമുണ്ട്.നന്നായുറങ്ങണം.
കിടന്നതേ ഓർമ്മയുള്ളൂ.
ഉറക്കത്തിലാഴ്ന്നു പോയി. എന്തോ ദു:സ്വപ്നം കണ്ടാണുണർന്നത്.
ഒരു വലിയ കറുത്ത പൂച്ച എന്നെ ഓടിക്കുന്നു.പുറത്ത് ഏതോ പട്ടിയുടെ നിർത്താതെയുള്ള കുരയും. എന്തോ തട്ടി വീഴുന്ന ശബ്ദം കേട്ടു.അത് വീടിന്റെ മുറ്റത്തു നിന്നാണെന്നു ഞാൻ

💬 Comments

View all comments