0%

Chapter Title : അജ്ഞാതന്‍റെ കത്ത് 4

Author : kkstories Read All Parts 246

തിരിച്ചറിഞ്ഞപ്പോഴേക്കും മുറിക്കു വെളിയിൽ ജനലിനരികിൽ ഒരു നിഴലനങ്ങി.

തൊണ്ടയിൽ എന്തോ കുടുങ്ങിയിരിക്കുന്നു. ശബ്ദിക്കാൻ പോലും ഭയം. പുറത്ത് നിൽക്കുന്നത് സ്ത്രീയോ പുരുഷനോ? സ്ത്രീയാണെന്നു തോന്നി. ഫോണെടുത്ത് ശബ്ദമുണ്ടാക്കാതെ ടോയ്ലെറ്റിൽ കയറി അരവിയുടെ നമ്പർ ഡയൽ ചെയ്തു. രണ്ടാം വട്ടം വിളിച്ചപ്പോഴാണ് അവൻ അറ്റന്റ് ചെയ്തത്.

" അരവി വീടിനു പുറത്താരോ ഉണ്ട് ഒന്നിവിടെ വരാമോ?"

ശബ്ദം താഴ്ത്തി ഞാൻ പറഞ്ഞു.

"ആര്?"

" അറിയില്ല. നീയൊന്നു വേഗം വന്നേ. എനിക്ക് പേടിയാവുന്നു."

"ഇപ്പോ വരാം"

ഫോൺ കട്ടായി നാലു വീടിനപ്പുറം മാറിയാണ് അവൻ താമസിക്കുന്നത്.
ശബ്ദമുണ്ടാക്കാതെ ബെഡ്റൂമിന്റെ മറവ് പറ്റി ഞാൻ ഹാളിലെത്തി. ആ നിഴലപ്പോൾ ഹാളിലെ ജനലരികിലെത്തിയിരുന്നു. ടെറസിൽ ആരുടേയോ കാൽപെരുമാറ്റം പോലെ ഞാൻ
ശ്രദ്ധിച്ചു അത് തോന്നലായിരുന്നില്ല ടെറസിൽ ആരോ ഉണ്ട്. അവർ ഏത് നിമിഷവും വാതിൽ തുറന്നകത്ത് കടക്കാം .എന്നെ കൊലപ്പെടുത്തുകയാവാം അവരുടെ ലക്ഷ്യം.
എന്തിന്?
ഇപ്പോഴും അറിയില്ല. അജ്ഞാതമായ എന്തോ കാരണത്താൽ അവരെന്നെ ഭയക്കുന്നു. ഞാൻ ജീവിച്ചിരിക്കുന്നതവർക്ക് താൽപര്യമില്ല.
ജനലിൽ ഒരു ഒരു ടോർച്ചിന്റെ വെളിച്ചം പതിഞ്ഞു. എവിടെയൊക്കെയോ എന്തോ തട്ടിമറിയുന്ന ശബ്ദം. ടെറസിൽ നിന്നാരോ ചാടിയിറങ്ങി ഓടി.

"ആരടാ അത്?"

അരവിയുടെ അച്ഛന്റെ ശബ്ദം. ബൂട്ടുകളുടെ ചടപട ശബ്ദം ഗേറ്റിലേക്ക്.

" നിൽക്കെടാ അവിടെ "

അരവിയുടെ ആക്രോശം.റോഡിലെവിടെയോ ഒരു ബൈക്ക് സ്റ്റാർട്ടാവുന്ന ശബ്ദം. ഞാൻ പുറത്തെ ലൈറ്റിട്ടു.തൊട്ടടുത്തുള്ള വീടുകളിലൊന്നിൽ ലൈറ്റ് തെളിഞ്ഞു.
മുറ്റത്ത് അരവിയുടെയും അച്ഛന്റേയും ശബ്ദം.

"മോളെ വാതിൽ തുറക്ക് "

അരവിയുടെ അച്ഛൻ പറഞ്ഞതിനു ശേഷമാണ് ഞാൻ വാതിൽ തുറന്നത്.നടന്ന കാര്യങ്ങൾ ഞാൻ അവരെ പറഞ്ഞു ബോധ്യപ്പെടുത്തി.
സമയമപ്പോൾ രണ്ട് മണി കഴിഞ്ഞിരുന്നു.

" അവർ ആരാണെന്നോ എന്താണെന്നോ അറിയാത്ത സ്ഥിതിക്ക് നീയിനി ഒറ്റയ്ക്കിവിടെ നിൽക്കണ്ട."

അരവിയുടെ അച്ഛന്റെ നിർദ്ദേശ പ്രകാരം ഞാൻ വീട് പൂട്ടി അവർക്കൊപ്പം ഇറങ്ങി.

അരവിയുടെ വീട്ടിലെത്തിയിട്ടും ഉറക്കം വന്നിരുന്നില്ല.
കുറച്ചു സമയം അരവിയോടൊപ്പം സംസാരിച്ചു.
എത്ര ചിന്തിച്ചിട്ടും അവർ എനിക്കു പിന്നാലെ വന്നതിന്റെ കാരണം മാത്രം അജ്ഞാതമായി കിടന്നു. അജ്ഞാതന്റെ കത്തു പോലെ.
നേരം പുലർന്നതും ഞാൻ വീട്ടിലെത്തി. ഇന്ന് സ്റ്റുഡിയോയിൽ

💬 Comments

View all comments