0%

Chapter Title : അജ്ഞാതന്‍റെ കത്ത് 4

Author : kkstories Read All Parts 250

തറയിൽ തളം കെട്ടിക്കിടക്കുന്നു. ജനവാതിൽ പാളിക്കരികിലായി കുത്തിയണച്ച സിഗരറ്റ് കുറ്റി.
എന്റെ കണ്ണുകൾ കുറുകി. സുനിതയ്ക്കപ്പോൾ സിഗരറ്റ് വലിക്കുന്ന ശീലം ഉണ്ടായിരുന്നോ?
ചിലപ്പോൾ ഉണ്ടാവാം. അടഞ്ഞുകിടന്ന അലമാര തുറക്കാൻ നോക്കി അത് ലോക്കായിരുന്നു.
എന്തിനാണെന്നറിയില്ല ടോയ്ലറ്റിൽ ഒന്നെത്തി നോക്കാൻ തോന്നിയത്.ഭിത്തിയിൽ ഒരു ചോരപ്പാട്. തെറിച്ചു കൊണ്ടതു പോലെ. തറയിലൊന്നും ചോരയുടെ പാടില്ലായിരുന്നു. തറയിൽ വീണു കിടക്കുന്ന സോപ്പു പെട്ടിയും സോപ്പും. അതിന്റെ സൈഡിലായി ഉപയോഗിച്ച ഒരു സിറിഞ്ചും നീഡിലും.
അതെ !
ഇതാ ചെറിയ സിറഞ്ച് തന്നെ.
2 ccസിറിഞ്ചിലും താഴെയുളളത് '
പിന്നെ ഓരോ മുക്കും മൂലയും ഞാൻ കണ്ണുകൾ കൊണ്ട് പരതി. ആ മെഡിസിന്റെ ഒരംശം പോലും എവിടെയും കണ്ടില്ല.
എല്ലാറ്റിന്റേയും പിറകിൽ ഒരാൾ മാത്രമാണ്. അവരിലേക്കെത്താൻ മുരുകേശൻ വേണം.
ഞാൻ ഫോണെടുത്ത് അരവിയെ വിളിച്ചു.

" അരവി നീയിറങ്ങിയോ "

"ഇല്ല ഇറങ്ങാൻ തുടങ്ങുവാ. വേദ നിന്റെ സക്കൂട്ടി എനിക്ക് വേണം."

" തരാം. നീയിതു വഴി വാ കുറച്ച് സംസാരിക്കാനുണ്ട്.."

ഫോൺ കട്ട് ചെയ്ത് അടുക്കളയിൽ കയറി. ഒന്നുരണ്ട് ദിവസമായുള്ള ഓട്ടത്തിനിടയിൽ കാര്യമായൊന്നും വയറ്റിൽ എത്താത്തതിനാലാവാം വല്ലാത്ത വിശപ്പും. ഫ്രിഡ്ജിലിരിക്കുന്ന ദോശമാവ് നന്നായി ഇളക്കി ഉപ്പു ചേർത്ത് വെച്ച് ഗ്യാസ് ഓൺ ചെയ്തപ്പോഴാണ് തലേ ദിവസം പാൽഗ്ലാസ് കഴുകാതെ വെച്ചത് ശ്രദ്ധയിൽ പെട്ടത്. പൈപ്പു തുറന്ന് ഗ്ലാസ് കഴുകിയപ്പോൾ വെള്ളത്തിനു ചെറിയ നിറം മാറ്റം. ഒരു കലക്കവെള്ളം നേർപ്പിച്ച കരിങ്ങാലി വെള്ളം പോലെ ചെളിവെള്ളം.പോരാതെ ദുർഗന്ധവും.
വേനലായതിനാൽ കോർപറേഷൻ വെള്ളം മൂന്ന് ദിവസം കൂടുമ്പോഴേ വരാറുള്ളൂ.അതിനാൽ കൂടുതലും കുഴൽക്കിണർ വെള്ളമാണ്. ആയതിനാൽ തന്നെ അടിയിലോട്ട് പോവുംതോറും മണ്ണും ടാങ്കിൽ വരും. അതിന്റെയാവും.
മുറ്റത്തിറങ്ങി കോർപറേഷൻ പൈപ്പിൽ നോക്കി വെള്ളം വരുന്നുണ്ട്. ഇന്നെന്തായാലും വേറൊന്നും നടക്കില്ല. വീട് ക്ലീനിംഗ് തന്നെ നടക്കട്ടെ.
ഗേറ്റു തുറക്കുന്ന ശബ്ദം കേട്ടു .അരവിയാണ്. ദോശ ചുടുന്നതിനിടയിൽ ഞാനവനോട് ശാന്തമായി കാര്യങ്ങൾ പറഞ്ഞു. ഫ്രിഡ്ജിൽ നിന്നെടുത്ത വെള്ളത്തിൽ കുറച്ചു ചായയും ഇട്ടു.

" നീ വല്ലതും കഴിച്ചാർന്നോ? ഇല്ലെങ്കിൽ വാ "

ഒരു പ്ലേറ്റിൽ രണ്ട് ദോശയും അച്ചാറും അവനു

💬 Comments

View all comments