0%

Chapter Title : അജ്ഞാതന്‍റെ കത്ത് 4

Author : kkstories Read All Parts 251

വെച്ചു നീട്ടി ഞാൻ
.
" ഞാൻ കഴിച്ചതാ.നിനക്ക് കമ്പനിക്ക് വേണേൽ ഞാനും കൂടി കഴിക്കാം"

അവൻ പറയുന്നതിനിടയ്ക്ക് ഒരു പീസ് ദോശ വായിലിടുകയും ചെയ്തു. എന്തോ ഒരു വേള ഞങ്ങളുടെ ബാല്യത്തിലേക്ക് പോയി.

" നീ അലോഷി സാറിനെ വിളിച്ചിരുന്നോ? "

ഇല്ല എന്ന് തലയാട്ടി ഞാൻ.

" അത് എന്ത് പണിയാ?"

അവന്റെ ചോദ്യത്തിന്

''എനിക്കങ്ങേരുടെ നമ്പർ അറിയില്ല."

എന്ന് പറഞ്ഞ് ഞാൻ കഴിക്കാൻ തുടങ്ങി. അവൻ പോക്കറ്റിൽ നിന്നും ഫോണെടുത്ത് അലോഷ്യസിനോട് കാര്യം പറഞ്ഞു.

" അര മണിക്കൂറിനുള്ളിൽ സാർ എത്താമെന്ന്."

ഫോൺ കട്ട് ചെയ്ത ശേഷം അവൻ പറഞ്ഞു

"അരവിക്ക് ഇന്നെന്താ പരിപാടി?"

"ഇന്ന് ഫുൾ ബിസിയാണ് മോളെ, ബൈക്കിന്റെ കാര്യത്തിൽ ഇത്തിരി ഓട്ടമുണ്ട്. ഇൻഷുറൻസ് നോക്കണം. സ്റ്റുഡിയോയിൽ കുറച്ചു വർക്കുണ്ട്.
സാർ വരട്ടെ ഞാൻ എന്നിട്ടേ പോവുന്നുള്ളൂ. "

അരവി കഴിച്ചവസാനിപ്പിച്ചെഴുന്നേറ്റു. വാഷ്ബേസിനിൽ കൈ കഴുകി തുടങ്ങിയപ്പോൾ

"ഇതെന്താ കലക്കവെള്ളം ? "

കൈവിരലിലെ വെള്ളം മണത്തു നോക്കിക്കൊണ്ടാണവൻ ചോദിച്ചത്.

"അതാ ബോർവെൽ വെള്ളത്തിന്റെയാ "

ഞാൻ പറഞ്ഞു തീരും മുന്നേ അവൻ സ്റ്റെപ് കയറി ടെറസിലേക്കോടിയിരുന്നു.
എന്താണെന്നറിയാൻ ഞാൻ പിന്നാലെ പോവാൻ തീരുമാനിച്ച് പ്ലേറ്റുമായെഴുന്നേറ്റതും

"വേദേ വേഗം വാ "

എന്ന അരവിയുടെ ഭയം കലർന്ന അലറലും ദോശ പ്ലേറ്റുകൾ എന്റെ കൈയിൽ നിന്നും തറയിൽ വീണ് ചിതറിയതും ഒരേ സമയത്തായിരുന്നു

തുടരും

***************************************************
(ഇതുവരെയുള്ള കഥയെക്കുറിച്ച് മാന്യ വായനക്കാരുടെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.. ഈ കഥ ഈ ഒരു ലൈനിൽ തന്നെ തുടർന്നാൽ മതിയോ?... അതോ?....നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.. )

💬 Comments

View all comments