0%

Chapter Title : അജ്ഞാതന്‍റെ കത്ത് 5

Author : kkstories Read All Parts 202

കാർ മുന്നോട്ട് നീങ്ങി. അലോഷ്യസിനു പിന്നാലെ ഡ്രൈവറും മുന്നോട്ട് വന്ന് കാറിൽ കയറി.

"വേദ കയറു കാര്യങ്ങൾ ഞാൻ പറയാം."

ഞാനപ്പോഴും സ്തംഭിച്ചു നിൽക്കുകയായിരുന്നു.

"സർ ആ റോഡിലൊരു ബോഡിയുണ്ട് " ഞാൻ പറഞ്ഞു.

" സ്റ്റേഷനിലേക്ക് അറിയിച്ചിട്ടുണ്ട്.അതവര് നോക്കിക്കോളും. "

അവരെ പിടിക്കാൻ വേണ്ടി അലോഷ്യസ് ചെയ്ത എന്തോ പണിയാണോ ഇതെന്ന് തോന്നിപ്പോയി. ഫോൺ ശബ്ദിച്ചു. ഗായത്രിയാണ്. Call u back മെസ്സേജയച്ചു ഞാൻ.

"വേദ നമുക്ക് ഒരിടം വരെ പോകണം. തനിക്ക് ധൃതിയുണ്ടോ? അരവി ഇടപ്പള്ളിയിലുണ്ട്. അവനും വേണം."

ഞാൻ പിന്നൊന്നും ചോദിച്ചില്ല.കാർ ഓടിക്കോണ്ടേ ഇരുന്നു. ഇടയ്ക്ക് കാർ നിർത്തി അരവിയും കയറി.......

" ഇറങ്ങിക്കോ ഇനിയുള്ള യാത്ര ബോട്ടിലാ"

അലോഷിയുടെ നിർദേശം ഞങ്ങളിറങ്ങി.ഞങ്ങളെ കാത്തെന്ന പോലെ ഒരു ബോട്ടവിടെ ഉണ്ടായിരുന്നു.

"വേദ ഞാൻ പരിചയപ്പെടുത്താൻ വിട്ടു.ഇത് പ്രശാന്ത് എക്സ്പേർട്ട് ഡ്രൈവറാണ്. അതിലുപരി കൂർമ്മ ബുദ്ധിയാണ്. വേദയുടെ ജീവൻ വെച്ചുള്ള കളിക്ക് പ്രശാന്തിനെ ഞാൻ ഇറക്കണമെങ്കിൽ ആളത്രയും ഒക്കെ ആയിരിക്കുമെന്നറിയാലോ?"

പുതിയൊരാളെ പരിചയപ്പെടാനുള്ള മൂഡിലായിരുന്നില്ല ഞാൻ.കൃത്രിമമായൊരു പുഞ്ചിരി മാത്രം നൽകി ഞാൻ. അഞ്ച് മിനിട്ട് യാത്ര ബോട്ട് നിന്നു. ഒരു ഐലന്റിലാണ് എത്തിയത്.ഒരു പഴയ കെട്ടിടം. ജൂതചിത്രങ്ങൾ ആലേഖനം ചെയ്ത ചുവരുകൾ. അലോഷ്യസ് കാളിംഗ് ബെല്ലടിച്ചപ്പോൾ ഉരുക്കു മനുഷ്യനെ പോലെയുള്ള ഒരാൾ വന്ന് വാതിൽ തുറന്നു. ഇടുങ്ങിയ ഒരു ഹാൾ കടന്ന് കൂട്ടിയിട്ട മരത്തടികൾക്കിടയിലൂടെ കുറച്ചു ദൂരം, മൂന്നാൾ പൊക്കത്തിലുള്ള ചുവരിലെല്ലാം തിരിച്ചറിയാത്ത ഭാഷയിൽ എന്തൊക്കെയോ കോറിയിട്ടിരിക്കുന്നു.എസി മുറിക്കുള്ളിലെതിനു സമാനമായ ശീതം, വലതു വശത്തോട്ട് തിരിഞ്ഞപ്പോൾ മുറിയിലെ വെളിച്ചം കുറഞ്ഞു.രണ്ട് മൂന്ന് സെറ്റപ്പുകളിറങ്ങി ഒരു മുറിയിലേക്ക്. ഇടുങ്ങിയ മുറിയുടെ തറയിലങ്ങിങ്ങ് വെള്ളത്തിന്റെ നനവ്.അട്ടിയിട്ട പലക തിട്ടകൾ.മുറിയുടെ വാതിൽക്കൽ കറുത്ത ബനിയനും ജീൻസും ധരിച്ച ഒരാൾ കാവൽക്കാരനെന്നോണം നിൽക്കുന്നു. മുറിയുടെ ഒത്ത നടുക്കായി കൈകാലുകൾ ബന്ധിച്ച് മേശയിലേക്ക് തല കുമ്പിട്ട് ഒരാൾ. അയാൾക്ക് കാവലെന്നോണം രണ്ട് പേർ.

"ദേവദാസ്..... "

അലോഷ്യസ് വിളിച്ചു. അയാൾ തലയുയർത്തി.പരിചിതമായ ആ മുഖത്ത് പലവിധ ഭാവങ്ങൾ. അരവിന്ദ് തന്ന ഐഡി പ്രൂഫിലെ സുനിതയുടെ ദേവേന്ദ്രൻ. മുഖത്ത് തല്ലുകൊണ്ട് നീരു വെച്ചതു പോലെ

💬 Comments

View all comments