0%

Chapter Title : അജ്ഞാതന്‍റെ കത്ത് 5

Author : kkstories Read All Parts 203

ചുണ്ട് പൊട്ടിയിട്ടുണ്ട്. കാര്യമായൊന്നു പെരുമാറിയതു പോലെ തന്നെയുണ്ട്.

"ഇവനെന്തെങ്കിലും പറഞ്ഞോ?"

അനുയായികളെ നോക്കി സർ തിരക്കി.

" ഇല്ലസർ "

"മിസ്റ്റർ ദേവദാസ് നിങ്ങൾക്കീ സ്ത്രീയെ പരിചയമുണ്ടോ?"

ദേവദാസ് സംസാരിക്കാൻ മടി കാണിച്ചു. അയാൾക്കരികിലായി അലോഷി സർ നിന്നു.

"സുനിതയെ നീയെന്തിനാ കൊന്നത്?"

"ഞാനാരേയും കൊന്നിട്ടില്ല"

"പിന്നെങ്ങനെ സുനിത മരിച്ചു "

" എനിക്കറിയില്ല."

"പെണ്ണുങ്ങളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി കൊന്നു തള്ളിയ നിന്നൊയൊക്കെ......"

ബാക്കി വന്നതെല്ലാം ഞാൻ ബീപ് സൗണ്ടിട്ടു. ഒരു ഞെട്ടലോടെ ദേവദാസ് തലയുയർത്തി. വീണ്ടും തല താഴ്ത്തിഞാൻ ആദ്യമായിട്ടാണ് ഇങ്ങനൊരു സീൻ കാണുന്നത്. രണ്ട് പേർ ഇടതും വലതും മാറി മാറി നിന്ന് ചോദ്യം ചെയ്തിട്ടും അവൻ വായ തുറന്നില്ല.. ഒടുവിൽ സഹികെട്ടയാൾ പറഞ്ഞു.

"ഞാൻ പറയാം"

അലോഷ്യസ് കൈ കൊണ്ട് ഇടിക്കുന്നത് നിർത്താൻ ആഗ്യം കാണിച്ചു. വീഡിയോ റെക്കോർഡ് ചെയ്യാൻ പ്രശാന്ത് ക്യാമറ ഓൺ ചെയ്തു.

"വേദാ ഇതിനാണ് തന്നെ കൊണ്ടുവന്നത്. ഞങ്ങളാരും വീഡിയോയിൽ വരാൻ പാടില്ലാത്ത രീതിയിൽ താനും അരവിയും ഇത് ഷൂട്ട് ചെയ്യണം.നിയമത്തിന് മുന്നിൽ കടന്നു വരാനുള്ള അനുമതി ഇല്ല ഞങ്ങൾക്ക്."

ഞാൻ തലയാട്ടി

"ഉം.... തുടങ്ങിക്കോ?" അരവി മൊബൈൽ ക്യാമറ ഓൺ ചെയ്തു.ദേവദാസ് എന്നെയും അരവിയേയും നോക്കി പിന്നെ തുടർന്നു.

"സുനിതയുടെ നമ്പർ എനിക്ക് തന്നത് മുരകേശനാണ്. ഞങ്ങൾ ഒരുമിച്ച് ചില തരികിട പണികളും മോഷണങ്ങളും നടത്തിയിട്ടുണ്ട് മുമ്പേ . സുനിതയെ ഫോണിൽ വിളിച്ച് സംസാരിച്ച് വളയ്ക്കണം. അവള് ജോലിക്കു നിൽക്കുന്ന വീട്ടിൽ പൂത്ത കാശുണ്ടെന്നും പറഞ്ഞ്. അവളോട് സൂത്രത്തിൽ വീടിന്റെ താക്കോൽ വാങ്ങി സോപ്പിൽ അടയാളപ്പെടുത്താനും പറഞ്ഞു.ചതിച്ചതാ മുരുകേശൻ എന്നെ. അവർ പറഞ്ഞതുപോലെയെല്ലാം ചെയ്തു. പക്ഷേ......."

ദേവദാസ് ഇടയ്ക്ക് നിർത്തി.

"എന്താടാ നിർത്തിയത് ബാക്കി കൂടി പറ." അരവി ചൂടായി പറഞ്ഞു. അവർ സുനിതയെ കൊല്ലുമെന്ന് ഞാനറിഞ്ഞില്ല. അവരവളെ കൊല്ലും മുന്നേ അവൾ എന്നേ വിളിച്ചതാ. രക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ല."

"എത്ര വാങ്ങിയെടാ പ്രതിഫലമായിട്ട്?"

ഞാൻ ആക്രോശിച്ചു.

" ഒരു ലക്ഷം, ഞാനത് സുനിത മരിച്ച ദിവസം തന്നെ മുരുകേശിന് തിരിച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്."

💬 Comments

View all comments