Chapter Title : അജ്ഞാതന്‍റെ കത്ത് 5
"മുരുകേശ് ഇപ്പോ എവിടുണ്ട്.?"
"എനിക്കറിയില്ല.കൊള്ളയടിക്കുമെന്ന് പറഞ്ഞ് എന്നെ പറ്റിക്കുകയായിരുന്നു അവൻ. ഞാനവളോട് വാങ്ങിയ താക്കോലിന്റെ ഡൂപ്പിക്കേറ്റ് താക്കോലും മുരുകേശൻ ഉണ്ടാക്കിയിട്ടുണ്ട് "
"മുരുകേശനും KT മെഡിക്കൽസും തമ്മിലെന്താ ബന്ധം?"
എന്റെ ചോദ്യം കേട്ട് അവന്റെ കണ്ണുകൾ മിഴിഞ്ഞു, വല്ലാത്ത ഭാവത്തോടെ എന്നെ നോക്കി.
"ബാംഗ്ലൂരിലെ മെഡിക്കൽസാണോ?"
പിന്നെ ഉറക്കയുറക്കെ ചിരിക്കാൻ തുടങ്ങി ഒടുവിലത് അട്ടഹാസമായി.
💬 Comments
View all comments