Chapter Title : അജ്ഞാതന്‍റെ കത്ത് 5
അവർ എഴുന്നേറ്റ് പോയി. ഞാൻ അടുത്ത പേപ്പർ എടുത്തു. അതൊരു വോട്ടർ ഐഡിയുടെ ഫോട്ടോ കോപ്പിയായിരുന്നു.
" ഇത്?" ഞാൻ അരവിയെ നോക്കി.
" ഈ നമ്പർ എടുത്തപ്പോൾ കൊടുത്ത ഐഡി പ്രൂഫ് "
ആ വാക്കുകൾ മതിയായിരുന്നു ഊർജ്ജമായി കണ്ണിൽ ഒരു തെളിച്ചം. ഈ അഡ്രസ് ഈ മുഖം ഞെട്ടൽ എന്നതിനേക്കാൾ മനസിൽ ഒരു കച്ചിത്തുരുമ്പു കിട്ടിയ സന്തോഷം. നഷ്ടപ്പെട്ട കളിപ്പാട്ടം തിരികെ കിട്ടിയ കുട്ടിയുടെ അവസ്ഥ.
നാലു പേർ വയലിലേക്കെടുത്തു ചാടി. കത്തിയ കാർ റോഡിന്റെ മറുവശത്തേക്ക് വീണു.കാറിൽ നിന്നിറങ്ങിയ ഡ്രൈവർക്കൊപ്പം ഞാനും ഇറങ്ങി.ഒരു വാഹനത്തിന്റെ വെളിച്ചം കൂടി അത് റോഡിൽ സഡൺ ബ്രേക്കിട്ടു. കാറിൽ നിന്നിറങ്ങിയ മൂന്നാലു പേർ വയലിലേക്ക് ചാടിയിറങ്ങി.ഞാൻ അപകടം മണത്തു. കാറിന്റെ സൈഡിലേക്ക് മാറി. എനിക്കൊപ്പം നിന്ന ഡ്രൈവർ അവർക്കു നേരെ ചാടി വീണു. അഗ്നിയുമായി ഓടിയവൻ വീണിരുന്നു. കുറച്ചു നേരത്തെ ആക്രമണത്തിനു ശേഷം
" വേദ ആർ യു ഓകെ.?"
അലോഷി സാറിന്റെ ശബ്ദം ആക്രമികൾക്കിടയിൽ നിന്നും കേട്ടു . ശ്വാസം വീണതപ്പോഴാണ്. ഞാൻ മറവിൽ നിന്നും പുറത്തുവന്നു. നാലു പേരെ പിടിച്ച് കാറിലേക്ക് കയറ്റുകയാണ് ചിലർ.ആര് ആരെയാണെന്ന് വ്യക്തമല്ല.റോഡിലെ കാർ മുന്നോട്ട് നീങ്ങി. അലോഷ്യസിനു പിന്നാലെ ഡ്രൈവറും മുന്നോട്ട് വന്ന് കാറിൽ കയറി.
"വേദ കയറു കാര്യങ്ങൾ ഞാൻ പറയാം."
ഞാനപ്പോഴും സ്തംഭിച്ചു നിൽക്കുകയായിരുന്നു.
"സർ ആ റോഡിലൊരു ബോഡിയുണ്ട് " ഞാൻ പറഞ്ഞു.
" സ്റ്റേഷനിലേക്ക് അറിയിച്ചിട്ടുണ്ട്.അതവര് നോക്കിക്കോളും. "
അവരെ പിടിക്കാൻ വേണ്ടി അലോഷ്യസ് ചെയ്ത എന്തോ പണിയാണോ ഇതെന്ന് തോന്നിപ്പോയി. ഫോൺ
💬 Comments
View all comments