Chapter Title : അജ്ഞാതന്‍റെ കത്ത് 5
തന്ന ഐഡി പ്രൂഫിലെ സുനിതയുടെ ദേവേന്ദ്രൻ. മുഖത്ത് തല്ലുകൊണ്ട് നീരു വെച്ചതു പോലെ ചുണ്ട് പൊട്ടിയിട്ടുണ്ട്. കാര്യമായൊന്നു പെരുമാറിയതു പോലെ തന്നെയുണ്ട്.
"ഇവനെന്തെങ്കിലും പറഞ്ഞോ?"
അനുയായികളെ നോക്കി സർ തിരക്കി.
" ഇല്ലസർ "
"മിസ്റ്റർ ദേവദാസ് നിങ്ങൾക്കീ സ്ത്രീയെ പരിചയമുണ്ടോ?"
ദേവദാസ് സംസാരിക്കാൻ മടി കാണിച്ചു. അയാൾക്കരികിലായി അലോഷി സർ നിന്നു.
"സുനിതയെ നീയെന്തിനാ കൊന്നത്?"
"ഞാനാരേയും കൊന്നിട്ടില്ല"
"പിന്നെങ്ങനെ സുനിത മരിച്ചു "
" എനിക്കറിയില്ല."
"പെണ്ണുങ്ങളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി കൊന്നു തള്ളിയ നിന്നൊയൊക്കെ......"
ബാക്കി വന്നതെല്ലാം ഞാൻ ബീപ് സൗണ്ടിട്ടു. ഒരു ഞെട്ടലോടെ ദേവദാസ് തലയുയർത്തി. വീണ്ടും തല താഴ്ത്തിഞാൻ ആദ്യമായിട്ടാണ് ഇങ്ങനൊരു സീൻ കാണുന്നത്. രണ്ട് പേർ ഇടതും വലതും മാറി മാറി നിന്ന് ചോദ്യം ചെയ്തിട്ടും അവൻ വായ തുറന്നില്ല.. ഒടുവിൽ സഹികെട്ടയാൾ പറഞ്ഞു.
"ഞാൻ പറയാം"
അലോഷ്യസ് കൈ കൊണ്ട് ഇടിക്കുന്നത് നിർത്താൻ ആഗ്യം കാണിച്ചു. വീഡിയോ റെക്കോർഡ് ചെയ്യാൻ പ്രശാന്ത് ക്യാമറ ഓൺ ചെയ്തു.
"വേദാ ഇതിനാണ് തന്നെ കൊണ്ടുവന്നത്. ഞങ്ങളാരും വീഡിയോയിൽ വരാൻ പാടില്ലാത്ത രീതിയിൽ താനും അരവിയും ഇത് ഷൂട്ട് ചെയ്യണം.നിയമത്തിന് മുന്നിൽ കടന്നു വരാനുള്ള അനുമതി ഇല്ല ഞങ്ങൾക്ക്."
ഞാൻ തലയാട്ടി
"ഉം.... തുടങ്ങിക്കോ?" അരവി മൊബൈൽ ക്യാമറ ഓൺ ചെയ്തു.ദേവദാസ് എന്നെയും അരവിയേയും നോക്കി പിന്നെ തുടർന്നു.
"സുനിതയുടെ നമ്പർ എനിക്ക് തന്നത് മുരകേശനാണ്. ഞങ്ങൾ ഒരുമിച്ച് ചില തരികിട പണികളും മോഷണങ്ങളും നടത്തിയിട്ടുണ്ട് മുമ്പേ . സുനിതയെ ഫോണിൽ വിളിച്ച് സംസാരിച്ച് വളയ്ക്കണം. അവള് ജോലിക്കു
💬 Comments
View all comments