0%

Chapter Title : അജ്ഞാതന്‍റെ കത്ത് 5

Author : kkstories Read All Parts 459

നിൽക്കുന്ന വീട്ടിൽ പൂത്ത കാശുണ്ടെന്നും പറഞ്ഞ്. അവളോട് സൂത്രത്തിൽ വീടിന്റെ താക്കോൽ വാങ്ങി സോപ്പിൽ അടയാളപ്പെടുത്താനും പറഞ്ഞു.ചതിച്ചതാ മുരുകേശൻ എന്നെ. അവർ പറഞ്ഞതുപോലെയെല്ലാം ചെയ്തു. പക്ഷേ......."

ദേവദാസ് ഇടയ്ക്ക് നിർത്തി.

"എന്താടാ നിർത്തിയത് ബാക്കി കൂടി പറ." അരവി ചൂടായി പറഞ്ഞു. അവർ സുനിതയെ കൊല്ലുമെന്ന് ഞാനറിഞ്ഞില്ല. അവരവളെ കൊല്ലും മുന്നേ അവൾ എന്നേ വിളിച്ചതാ. രക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ല."

"എത്ര വാങ്ങിയെടാ പ്രതിഫലമായിട്ട്?"

ഞാൻ ആക്രോശിച്ചു.

" ഒരു ലക്ഷം, ഞാനത് സുനിത മരിച്ച ദിവസം തന്നെ മുരുകേശിന് തിരിച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്."

"മുരുകേശ് ഇപ്പോ എവിടുണ്ട്.?"

"എനിക്കറിയില്ല.കൊള്ളയടിക്കുമെന്ന് പറഞ്ഞ് എന്നെ പറ്റിക്കുകയായിരുന്നു അവൻ. ഞാനവളോട് വാങ്ങിയ താക്കോലിന്റെ ഡൂപ്പിക്കേറ്റ് താക്കോലും മുരുകേശൻ ഉണ്ടാക്കിയിട്ടുണ്ട് "

"മുരുകേശനും KT മെഡിക്കൽസും തമ്മിലെന്താ ബന്ധം?"

എന്റെ ചോദ്യം കേട്ട് അവന്റെ കണ്ണുകൾ മിഴിഞ്ഞു, വല്ലാത്ത ഭാവത്തോടെ എന്നെ നോക്കി.

"ബാംഗ്ലൂരിലെ മെഡിക്കൽസാണോ?"

പിന്നെ ഉറക്കയുറക്കെ ചിരിക്കാൻ തുടങ്ങി ഒടുവിലത് അട്ടഹാസമായി.

💬 Comments

View all comments