Chapter Title : അജ്ഞാതന്റെ കത്ത് 5
അരവിന്ദ് പോലീസിൽ അറിയിച്ചോ ?"
" ഇല്ല"
"ഉടനെ അറിയിക്കൂ "
അരവി ഉടൻ തന്നെ സ്റ്റേഷനിൽ വിളിച്ചു വിവരം പറഞ്ഞു. തുടർന്ന് രാവിലെ രാത്രി മുതൽ തൊട്ടു മുന്നേ വരെയുള്ള കാര്യങ്ങൾ പറഞ്ഞു. ഞാൻ സത്യം പറഞ്ഞാൽ തളർന്നു തുടങ്ങിയിരുന്നു. താങ്ങായി അരവി കൂടി ഇല്ലെങ്കിൽ......
"വേദ താഴേക്ക് പോയ്ക്കോളൂ"
എന്റെ അവസ്ഥ മനസിലാക്കിയ അലോഷ്യസ് പറഞ്ഞു. വേണ്ടായെന്ന് ഞാൻ തലയാട്ടി. പത്ത് മിനിട്ടിനുള്ളിൽ പോലീസ് വാഹനം വന്നു.അതിൽ നിന്നും ജെയിംസ് ജോർജ്ജിറങ്ങി വന്നു. അടുത്ത വീടിന്റെ മതിലിൽ രണ്ടു തലകൾ കണ്ടു. എങ്ങനെയാണെന്നറിയില്ലകമ്പികുട്ടന്.നെറ്റ് ചാനലുകാർ വീടുവളഞ്ഞു തുടങ്ങിയിരുന്നു. അക്കൂട്ടത്തിൽ സ്വന്തം ചാനലും, ആരേയും മുകളിലേക്ക് കടത്തിവിടാതെ പോലീസ്കാർ സെക്യൂരിറ്റി തീർത്തു. എന്നിട്ടും സമീപത്തെ വീടിന്റെ ടെറസിലും മലിലും അവർ അട്ടയെ പോലെ പറ്റിപ്പിടിച്ചിരുന്നു.
" ആരാ ബോഡി ആദ്യമായി കണ്ടത്?''
"ഞാനാ "
അരവി മുന്നോട്ട് വന്നു.
"നിങ്ങൾ വേദയുടെ .....?"
"ഒരുമിച്ചാണ് ചാനലിൽ വർക്ക് ചെയ്യുന്നത് പിന്നെ അയൽവാസിയുമാണ്. "
" ഇത്.....?"
അലോഷ്യസിനെ ചൂണ്ടിയാണ് ചോദിച്ചത്.അരവി എന്തോ പറയാൻ തുനിയുന്നതിനിടയിൽ കയറി അലോഷ്യസ് പറഞ്ഞു.
"ഞങ്ങൾ ഫ്രണ്ട്സാണ്. ഇങ്ങനെയൊരു സംഭവം നടന്നു എന്നറിഞ്ഞപ്പോൾ ഓടി വന്നതാണ്."
സ്വന്തം ഐഡന്റിറ്റി മറച്ചു വെച്ചാണ് അദ്ദേഹം പറഞ്ഞത്.
" ഈ ബോഡിയുള്ളതെങ്ങനെ മനസിലായി വേദ ?"
എന്നോടുള്ള ചോദ്യത്തിന് ഉത്തരം പറഞ്ഞത് അരവിയായിരുന്നു.
"കൈ വാഷ് ചെയ്യുമ്പോൾ വെള്ളത്തിലെ കളറുമാറ്റവും രക്ത ഗന്ധവും കണ്ടാ ഞാനോടി വന്നു നോക്കിയത്."
" ഇതിനകത്ത് ബോഡിയുണ്ടെന്നു നിങ്ങൾക്കുറപ്പുണ്ടായിരുന്നോ? "
പരിഹാസം പോലെയായിരുന്നു ചോദ്യം.
" ഇല്ല സർ,
💬 Comments
View all comments