0%

Chapter Title : അജ്ഞാതന്‍റെ കത്ത് 5

Author : kkstories Read All Parts 440

രക്ത ഗന്ധം അനുഭവപ്പെട്ടപ്പോൾ എന്തോ എനിക്കങ്ങനെ ഓടിവരാൻ തോന്നി. ടാങ്കിൽ എന്തോ അത്യാഹിതം നടന്നെന്നു മനസു പറഞ്ഞിരുന്നു."

SI ഒന്നിരുത്തി മൂളി. ബോഡി ടാങ്കിൽ നിന്നും എടുക്കപ്പെട്ടു .ടെറസിൽ വെച്ച സ്ട്രെച്ചറിൽ കിടത്തി.ആ പെണ്ണുടലിനു തല ഇല്ലായിരുന്നു. മൂർച്ചയേറിയ ഏതോ ആയുധത്താൽ മുറിച്ചുമാറ്റിയ കഴുത്ത് ഭാഗത്തെ മാംസം വെള്ളത്തിൽ കിടന്നതിനാൽ രക്തമയം വാർന്ന് വെളുത്ത് കാണപ്പെട്ടു. ഭയം കാരണം എന്റെ മുഖവും വിളറി വെളുത്തിരുന്നു. വിശദമായ ചോദ്യോത്തരങ്ങൾക്ക് ശേഷം ബോഡി കൊണ്ടുപോയി. ഞാൻ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ സുനിതയുടെ മുറി Si വിശദമായി പരിശോദിച്ചു.കൂട്ടത്തിൽ അലോഷ്യസും.

"വേദ ഇനി മുതൽ ഈ വീട്ടിൽ താമസിക്കുന്നത് സേഫല്ല. ഒരു ഹോസ്റ്റലിലേക്കോ ബന്ധു വീട്ടിലേക്കോ മാറുന്നതാണ് ഉചിതം."

ഇറങ്ങാൻ നേരം എസ് ഐ പറഞ്ഞു. അയൽപക്കത്തുള്ളവരും പിരിഞ്ഞു പോയി. എല്ലാം തകർന്നതു പോലെ ഞാനിരുന്നു.

"വേദ ....."

അരവിയുടെ ശബ്ദം ഞാൻ തലയുയർത്തി.

"നീയിനി എല്ലാ കാര്യത്തിലും വല്ലാതെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കഴിക്കുന്ന ഭക്ഷണത്തെ പോലും "

" ഉം "

ഞാൻ മൂളി..

" അരവി വേദ ഇനി മുതൽ നിന്റെ വീട്ടിൽ നിൽക്കട്ടെ.അവിടാകുമ്പോൾ ആളുണ്ടാവുമല്ലോ"

അലോഷ്യസ് കണ്ട പോംവഴിയാണിത്.

" അവരെന്നെ കൊല്ലില്ല സർ, "

എന്റെ ഉറച്ച സ്വരം കേട്ടാവാം രണ്ടുപേരുടേയും മുഖത്ത് ഞെട്ടൽ.

" എന്നെ ഭയപ്പെടുത്തണം അതാണവരുടെ ലക്ഷ്യം. അതിൽ അവർ ഒരു പരിധി വരെ വിജയിച്ചിരിക്കുന്നു എന്ന് ഞാനും സമ്മതിക്കാം. പക്ഷേ, അവരുടെ ലക്ഷ്യം നടക്കില്ല."

"നീയെന്താ പറഞ്ഞു വരുന്നത്?"

അരവിയുടെ ചോദ്യം.

"ഭയന്നോടാൻ വയ്യാന്ന്. ചാവുന്നെങ്കിൽ ചാവട്ടെ, എന്ന് കരുതി ഒളിച്ചിരിക്കണോ

💬 Comments

View all comments