Chapter Title : അജ്ഞാതന്‍റെ കത്ത് 5
ഇല്ലാത്ത ഒരു ഭയം ഞാൻ കണ്ടു.
"നിനക്ക് പേടിയുണ്ടോടാ ?"
" പേടിയല്ലടി, അവരുടെ ലക്ഷ്യമെന്താണെന്നറിയാഞ്ഞിട്ടുള്ള ഒരു എന്താ പറയാ...... "
ഞാൻ കൈയെടുത്തു തടഞ്ഞു.
"മതി മതി ഉരുളണ്ട. സുനിത ഒന്നുകിൽ അവർക്കൊപ്പം നിന്നു നമ്മളെ ചതിച്ചു അല്ലെങ്കിൽ നിർബന്ധിതയായതാവാം. അതിന്റെ ശിക്ഷ മരണമായി വാങ്ങി"
അരവി വെറുതെ കേട്ടിരുന്നതേ ഉള്ളൂ.
" അരവി നമുക്കാ അലമാര തുറക്കാൻ ശ്രമിക്കാം. ചിലപ്പോൾ എന്തെങ്കിലും കച്ചിത്തുരുമ്പു കിട്ടിയാലോ?"
അവന്റെ കണ്ണിലും ഒരു പ്രതീക്ഷ. ഞങ്ങൾ പലതരത്തിൽ ശ്രമിച്ചു നോക്കി.ഒടുവിൽ നേർത്ത ചെറിയ അലൂമിനിയം കമ്പി വളച്ച് തിരിച്ച് ഒരു വിധത്തിൽ അലമാര തുറന്നു. വൃത്തിയായി മടക്കി വെച്ച തുണിത്തരങ്ങൾ, പാതി തീർന്ന ഒരു സ്പ്രേ ബോട്ടിൽ, ഒരു ഡയറി, ഫെഡറൽ ബാങ്കിലെ പാസ് ബുക്ക് ഉണങ്ങിയ ആലിലയിൽ ക്ഷേത്രത്തിലെ കളഭവും പൂവും, ഒരു ഷോൾഡർ ബാഗിൽ കുറച്ചു കമ്പികുട്ടന്‍.നെറ്റ്പഴന്തുണി, ചില്ലറത്തുട്ടുകളിടുന്ന ഒരു കാശുകുടുക്ക, ഒരു സ്പടികപാത്രത്തിന് സമാനമായ സിന്ദൂരച്ചെപ്പ്,കൂടാതെ ഒരു തലയാട്ടും തഞ്ചാവൂർ ബൊമ്മയും, കളിമണ്ണിൽ തീർത്ത ഒരു വിളക്കേന്തിയ വനിതയുടെ പ്രതിമയും. വിളക്കേന്തിയ വനിത ഞാൻ തന്നെയാണ് സുനിതയ്ക്ക് നൽകിയത്. നൽകിയതല്ല ദൂരെ കളയാൻ വേണ്ടി കൊടുത്തതാണ്. ആ പ്രതിമയിൽ അച്ഛന്റെയും അമ്മയുടേയും രക്തമുണങ്ങിക്കിടപ്പുണ്ട്. ആക്സിഡണ്ട് നടക്കുമ്പോൾ കാറിലുണ്ടായിരുന്നതാണ് അത്. കണ്ണ് നിറയുന്നുണ്ട്. ഡയറിയിൽ ഒന്നുമെഴുതിയിട്ടില്ല. 35 വയസു തോന്നിരുന്ന യുവാവിന്റെ പഴയ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ.മരണപ്പെട്ട ഭർത്താവായിരിക്കാം.പാസ് ബുക്ക് ഞാൻ നോക്കി രണ്ടു മാസം മുന്നേ എടുത്ത എക്കൗണ്ട് .
അരവിയുടെ കൈ തട്ടി സിന്ദൂരചെപ്പ് തറയിലേക്കുരുണ്ടു വീണു. ഉരുണ്ടുരുണ്ടവ അലമാരയ്ക്ക് കീഴേക്ക് പോയി.അരവിയത് കുനിത്തെടുക്കാൻ ശ്രമിച്ചു. അലമാരയുടെ താഴെക്ക് കൈ നീട്ടി. കൈ പിൻവലിച്ചപ്പോൾ അവന്റെ കൈയിൽ സുനിതയുടെ ഫോണിന്റെ ഫ്രണ്ട് ഭാഗവും ബാറ്ററിയും ഉണ്ടായിരുന്നു. ഒന്നുകൂടി തപ്പിയപ്പോൾ സിമ്മും പിന്നിലെ കേയ്സും കൂടി കിട്ടി. ഫോൺ നാല് പാർട്ടായി പോകണമെങ്കിൽ ശക്തമായി തെറിച്ച് വീഴണം. അതിനർത്ഥം ഈ മുറിയിൽ വെച്ച് പിടിവലി നടന്നിട്ടുണ്ടാവും അപ്പോഴാവും ഫോൺ തെറിച്ച് പോയത്.സിമ്മും ബാറ്ററിയും നന്നായി ചെയ്യ് സെറ്റ് ഓൺ ചെയ്തു. അതിലെ കാൾ ലിസ്റ്റ് പരിശോധിച്ചു. ലാസ്റ്റ് ഇൻകമിംഗും ഔട്ട് ഗോയിംഗൂം ഒരേ നമ്പർ.
"ഈ നമ്പർ നിനക്ക് പരിജയമുണ്ടോ?"
അവസാനം 144 വരുന്ന Devendhran എന്ന് സേവ് ചെയ്ത നമ്പർ കാണിച്ച് അരവിന്ദ് ചോദിച്ചു. ഇല്ലെന്ന് ഞാൻ തലയാട്ടി.
" ഈ നമ്പറിലേക്കാണ് ഇതിൽ
💬 Comments
View all comments