0%

Chapter Title : അജ്ഞാതന്‍റെ കത്ത് 5

Author : kkstories Read All Parts 196

ഞാൻ തടഞ്ഞു.

" അരവി വേണ്ട തൊടണ്ട ഇതെന്നെ പൂട്ടാനുള്ള വഴിയാണ്. നീ പിന്നാലെ വാ ഞാൻ സ്റ്റേഷനിലേക്ക് പോകുകയാ."

ഡിക്കിയടച്ച് ബേഗ് സീറ്റിലേക്കു വെച്ച് ഡ്രൈവിംഗ് സീറ്റിലേക്കിരുന്നപ്പോൾ എനിക്ക് വല്ലാത്ത ധൈര്യമായിരുന്നു.

"എടീ ലാപ് ....."

അരവി പാതിക്കു നിർത്തി.ഞാനതേപറ്റി മറന്നു പോയിരുന്നു. ഭയത്തോടെ ഞാൻ പിൻസീറ്റിലേക്ക് നോക്കി. ലാപിന്റെ ബേഗുകാണുന്നുണ്ട്. ഞാനിറങ്ങി ബേക്ക് ഡോർ തുറന്ന് ബേഗെടുത്തു പരിശോധിച്ചു. ഭാഗ്യം ലാപ് അതിനകത്തുണ്ട്.

" സേഫ് ഡാ"

അരവിക്ക് കൈ കാണിച്ചു.

"നീ കാക്കനാട് സ്റ്റേഷനിലേക്കല്ലെ?"

അവന്റെ ചോദ്യത്തിനു അതെയെന്നു തലയാട്ടി ഞാൻ.

കാർ സ്പീക്കറിലേക്ക് ഫോൺ കണക്ട് ചെയ്ത് ഞാൻ സാമുവേൽ സാറിനോട് കാര്യം പറഞ്ഞു.സ്റ്റേഷനിൽ കാറുമായി ഹാജരാവാനാണ് അദ്ദേഹവും പറഞ്ഞത്. ഇനിയൊരിടത്തും പതറരുത്. സ്റ്റേഷനിൽ എത്തിയപ്പോൾ സമയം 1.52 കഴിഞ്ഞിരുന്നു. എസ് ഐ ഊണുകഴിക്കാൻ പോയതിനാൽ കുറച്ചു നേരം വെയ്റ്റ് ചെയ്യേണ്ടി വന്നു.ഞാൻ കാറിൽ പോയിരുന്നു.അപ്പോഴാണ് ഫോൺ ശബ്ദിച്ചത്, ഗായത്രീ മേഡമാണ്.

"വേദ നീയെവിടെ കുട്ടി?"

ആധി കയറിയ സ്വരം.

" ഞാൻ സ്റ്റേഷനിലാണ് മാം"

"ഏത് സ്റ്റേഷനിൽ? ഞാനിവിടെ നിന്റെ വീടിനു വെളിയിലുണ്ട്."

" തൃക്കാക്കര സ്റ്റേഷനിലാണ് മേഡം ഇങ്ങോട്ട് വരാമോ?"

" വരാം"

ഫോൺ കട്ട് ചെയ്തു മുഖമുയർത്തിയപ്പോൾ മുന്നിൽ കറുത്ത വാഗൺR ഗേറ്റു കടന്നു വരുന്നുണ്ടായിരുന്നു. കാറിൽ നിന്നിറങ്ങിയ അലോഷ്യസ് എന്നെ ലക്ഷ്യം വെച്ചു നടന്നു.ഞാൻ പുറത്തിറങ്ങി, അരവി വിളിച്ചു പറഞ്ഞതാവാം.കാര്യങ്ങൾ അറിഞ്ഞ അലോഷ്യസ് ഡിക്കിയിൽ പോയി നോക്കി. അപ്പോഴേക്കും അരവിയും എത്തി .

" അവരുടെ ലക്ഷ്യം എന്തായാലും വേദയെ കൊല്ലുക എന്നതല്ല എന്നുറപ്പായെങ്കിലും സൂക്ഷിക്കുക. പിന്നെ കർണാടക റജിസ്ട്രേഷൻ വൈറ്റ് സ്ക്കോഡയുടെ ഡീറ്റയിൽസ് കിട്ടിയിട്ടുണ്ട്.ഒരു അരുൺ ഗുപ്തയുടെതാണ് കാർ.ഞാൻ അവിടെയുള്ള ഏജൻസിയുമായി ബന്ധപ്പെട്ടപ്പോൾ 5 ദിവസം മുന്നേ സ്ക്കോഡ നഷ്ടപ്പെട്ടു എന്നു പറഞ്ഞ് മാർത്താഹള്ളിലെ ലോക്കൽ സ്റ്റേഷനിൽ ഒരു പരാതി കിട്ടിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ വൈകുന്നേരം ലോക്കൽ ഗുണ്ടയായ പാണ്ഡ്യനെ അറസ്റ്റ് ചെയ്തു. ഷോപ്പിംഗ് മോളിലെ പാർക്കിംഗിലെ CCTC ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അറസ്റ്റ് നടന്നത്. "

എന്റെയും അരവിയുടെയും മുഖത്ത് പ്രത്യാശ തിളങ്ങി. അലോഷ്യസ്

💬 Comments

View all comments