0%

Chapter Title : അജ്ഞാതന്‍റെ കത്ത് 5

Author : kkstories Read All Parts 197

തുടർന്നു.

" പ്രശ്നം അതൊന്നുമല്ല. ആ കാർ പാണ്ഡ്യന്റെ കൈയിൽ നിന്നും മറ്റാരോ മോഷ്ടിച്ചിരിക്കുന്നു.എല്ലാ ജില്ലയിലേക്കും നമ്പർ കാണിച്ച് മെസ്സേജ് പോയിട്ടുണ്ട്. വൈകുന്നേരത്തിനുള്ളിൽ വിവരം ലഭിക്കും."

എസ് ഐ വന്നു എന്നും പറഞ്ഞ് ഒരു കോൺസ്റ്റബിൾ എനിക്കടുത്തേക്ക് വന്നു.

കേബിനകത്ത് കയറി എസ് ഐ യോട് സംസാരിക്കാൻ ഞാൻ തനിച്ചാണ് പോയത്.സംസാരശേഷം എസ് ഐ പുറത്തേക്ക് വന്നു.

"താൻ ഇപ്പോൾ ഞങ്ങൾക്കൊരു തലവേദനയാണല്ലോ വേദ.?പത്രക്കാരെന്നും പോലീസിനു തലവേദനയാണ്."

ഞാനതിന് മറുപടി പറഞ്ഞില്ല. പുറത്തപ്പോൾ വാഗൺR ഉണ്ടായിരുന്നില്ല. പകരം ഗായത്രീ മേഡം അരവിയോട് സംസാരിച്ചു നിൽപുണ്ടായിരുന്നു.

"തനിക്കെങ്ങനെയാടോ ഇത്രയും ശത്രുക്കൾ, തന്റെ അടുത്ത പ്രോഗ്രാമെന്നാ?ഇനിയേതായാലും അത് കണ്ടിട്ട് തന്നെ ബാക്കി കാര്യം."

" മാർച്ച് 30 വ്യാഴം രാത്രി 9.30 "

സംസാരിച്ചു ഞങ്ങൾ കാറിനടുത്തെത്തി.

" ആ മരിച്ച പെണ്ണിന്റെ ബോഡി ഐഡന്റി ഫൈ ചെയ്യാൻ കഴിഞ്ഞിട്ടില്ല. രണ്ട് ദിവസമായി മിസ്സിംഗ് കേസൊന്നും ജില്ലയിൽ റിപ്പോർട്ട് ചെയ്യാത്തതിനാൽ വെയ്റ്റ് ചെയ്യുകയേ നിവൃത്തിയുള്ളൂ."

കൂടെ വന്ന പോലീസുകാരനോട് കാറിന്റെ വിക്കി പൊക്കാൻ SI ആഗ്യം കാണിച്ചു. കർച്ചീഫ് വെച്ച് കത്തിയും പ്ലാസ്റ്റിക് കൂടും എടുത്തു.എസ് അത് തുറക്കാൻ പറഞ്ഞു. അതിനകത്ത് നിറയെ രക്ത പശയിൽ ഒട്ടിപ്പോയ നീണ്ട സ്ത്രീ മുടിയായിരുന്നു.

" പോലീസ് പ്രൊട്ടക്ഷനും കൂട്ടത്തിൽ ഇതു കൂടി ചേർത്ത് വെച്ച് ഒരു പരാതി എഴുതി തരണം.കാർ തൽക്കാലം പോലീസ് കസ്റ്റഡിയിൽ നിൽക്കട്ടെ. എന്താവശ്യമുണ്ടായാലും വിളിപ്പിക്കാം. ആലുവാ സ്റ്റേഷനിലേക്ക് തന്നെ പിന്നെ വിളിപ്പിച്ചിരുന്നോ? " " "ഇല്ല" "okiഎത്രയും വേഗം പ്രതികളെ പിടിക്കുന്നതാണ്. വേദയുടെ സഹകരണവും വേണം "

SI പറഞ്ഞു. പരാതി എഴുതി ഒപ്പിട്ട് കൊടുത്തതിനു ശേഷം ഞാൻ കാറിൽ നിന്നും ബാഗുകൾ എടുത്ത് സക്കുട്ടിയുടെ മുന്നിൽ വെച്ചു.ലാപ് ടോപ്പ് ബേഗ് ഷോൾഡറിൽ തൂക്കി 'അരവിയും ഞാനും കൂടി ഗേറ്റിനടുത്തെത്തിയതും എതിരെ ഗായത്രിയുടെ കാർ വന്നു.

" അരവി ഞാൻ മേഡത്തോടൊപ്പം വരാം.നീ ബേഗ് ഓഫീസിൽ വെയ്ക്ക്."

അരവി പോയതിനു ശേഷമാണ് ഞാൻ കാറിൽ കയറിയത്. കാര്യങ്ങളുടെ നിജസ്ഥിതി മേഡത്തോട് പറയുന്നതിനിടയിലാണ് സാമുവേൽ സാർ വിളിച്ചത്. സാറിന്റെ സംസാരത്തിൽ

💬 Comments

View all comments