0%

Chapter Title : അജ്ഞാതന്‍റെ കത്ത് 5

Author : kkstories Read All Parts 198

നിന്നും സെക്യൂരിറ്റി ഏതാണ്ടൊക്കെയോ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചൂന്നു മനസിലായി.

"സർ എപ്പോൾ തിരിച്ചു വരും "

"ഞാൻ വന്നുകൊണ്ടിരിക്കുകയാണ്."

" ഒകെ, സർ നേരെ സ്റ്റുഡിയോയിലേക്ക് വാ. ഞാനവിടുണ്ടാവും"

ഫോൺ കട്ട് ചെയ്ത് ഞാൻ സീറ്റിലേക്ക് ചാരി കണ്ണുകളടച്ച് കിടന്നു. എന്റെ വലതു കൈപ്പത്തിയിൽ എസി യിലെ കുളിരിലും ഒരിളം ചൂട്. സാന്ത്വനമായ് ഗായത്രിയുടെ കൈ .

ഗായത്രിയുടെ നിർബന്ധപ്രകാരം ആര്യയിൽ കയറി ഓരോ മസാല ദോശ കഴിച്ചിറങ്ങി. ഓഫീസിലെത്തിയ പാടെ ഞാൻ ലാപ് ഓൺ ചെയ്തു. പ്രോഗ്രാം ഫയലുകൾ തപ്പിയെടുക്കാൻ എന്റെ വെപ്രാളമാകാം സമയമെടുത്തു. ക്ഷമ എന്നിൽ നിന്നും അകന്നു പോയിരുന്നു. ഫയലുകൾ ഓരോന്നായി ഞാൻ നോക്കി ഒടുവിൽ 2013 ഏപ്രിൽ 4 എത്തി. 'ഡോക്ടർ ആഷ്ലി സാമുവേൽ (27) കേസാണ്.ഇവരുടെ കൊലപാതകത്തെക്കുറിച്ച് 4, 11,18,25 നാല് എപ്പിസോഡ് വേണ്ടി വന്നു. പിന്നെയുള്ളത് 2016 ഓഗസ്റ്റ് 18 അത് ട്രക്ക് ഡ്രൈവർ അവിനാഷിന്റെ കൊലപാതകം. പ്രതി ഇപ്പോഴും ആരാണെന്നു തെളിയിക്കപ്പെടാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല അവിനാഷിന്റെ ഭാര്യ മിസ്സിംഗാണ്. ഈ രണ്ട് ഫയലും രണ്ടിടത്തു നടന്നതും പരസ്പരം യാതൊരു ബന്ധവുമില്ലാത്തതാണ്.

ഫോണിൽ മെസഞ്ചർ കോൾ റിംഗ് കേട്ട് ഞാൻ നോക്കി. Sai Siva ആയിരുന്നു. പാലക്കാട് സജീവിന്റെ വീടിന്റെ ഫോട്ടോ അയച്ചു തന്ന, സൂക്ഷിക്കണമെന്നു മെസ്സേജയച്ച sai. രണ്ടും കൽപിച്ച് ഞാൻ കാൾ അറ്റന്റ് ചെയ്തു.

"ഹലോ ....."

മറുവശത്ത് കാൾ കണക്ടാവുന്നതേ ഉള്ളൂ.

"ഹലോ..... ഹലോ ശിവ ?"

"ഹലോ.... "

മറുതലയ്ക്കൽ സ്ത്രീ സ്വരം.

" യെസ് പറയൂ, നിങ്ങൾ ആരാണ്?"

"ഹലോ..."

കോൾ ഡിസ്കണക്ടായി. നോക്കിയപ്പോൾ ഫോൺ ചത്തിരുന്നു.ലാപ്പിൽ ഫേസ് ബുക്ക് ലോഗിൻ ചെയ്തു. Sai Siva എക്കൗണ്ടിലേക്ക് ചെന്നപ്പോൾ ഫേസ് ബുക്ക് യൂസർ. കൈ ദേഷ്യത്തിൽ ടേബിളിൽ ആഞ്ഞിടിച്ചു. എതിരെ നടന്നു പോയ ട്രയിനീസ് എന്നെ നോക്കി.പ്രഷർ വല്ലാതെ കൂടി വരികയാണ്.

ഞാൻ വീണ്ടും 2013 ഏപ്രിൽ 4 ൽ എത്തി. Dr:ആഷ്ലി സാമുവേലിന്റെ കൊലപാതകം.2013 മാർച്ച് 28 തിയ്യതി പെസഹ വ്യാഴത്തിന് കുർബാന കൂടി വന്ന ആഷ്ലിയുടെ ഭർത്താവിന്റെ അമ്മ മറിയാമ്മയാണ് ബെഡ്

💬 Comments

View all comments