0%

Chapter Title : അജ്ഞാതന്‍റെ കത്ത് 7

Author : kkstories Read All Parts 217

നിങ്ങൾ തുടങ്ങേണം. ഇത് ബ്ലഡിൽ അതിവേഗത്തിൽ കലരുമെങ്കിലും ഒരു തരത്തിലും ഇതിന്റെ അളവോ സാന്നിദ്ധ്യമോ തിരിച്ചറിയാൻ കഴിയില്ല എന്നതാണ് വാസ്തവം. അവ മനുഷ്യ ശരീരത്തിനകത്ത് ഏത് തരത്തിൽ പ്രതികരിക്കുമെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.. "

ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങൾ !

"പിന്നെ മറ്റൊന്നുകൂടി.ഇത് ഉണ്ടാക്കിയതിന് പിന്നിൽ ഗൂഢമായ ലക്ഷ്യങ്ങൾ കാണും. സൂക്ഷിക്കണം.."

യാത്ര പറഞ്ഞിറങ്ങിയെങ്കിലും മനസിൽ വല്ലാത്തൊരു വീർപ്പുമുട്ടൽ.

" അരവി അനസ്തേഷ്യ മയക്കാനുള്ള മെഡിസിൻ അല്ലേ? അങ്ങനെയെങ്കിൽ ആ മെഡിസിൻ കാരണമാകുമോ തോമസും കുര്യച്ചനും ?"

"നിനക്കെന്താ വേദാ കുര്യച്ചന്റേയും സജീവിന്റേയും കേസുകൾ വ്യത്യാസമാണ്. നിനക്കിപ്പോൾ സുബോധം പോലും പോയതാണോ?"

അരവി എന്തൊക്കെ പറഞ്ഞാലും ഈ കേസുകൾ എല്ലാം തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു ചരടുണ്ട്. എല്ലാം തമ്മിൽ കൂട്ടിയോചിപ്പിക്കുന്നത്. അതാണിനി കണ്ടു പിടിക്കേണ്ടത്.

ശത്രുക്കൾക്ക് വേണ്ട എന്തോ ഒന്ന് എന്റെ വീട്ടിലുണ്ട് അതായത് എന്റെ കൈവശം.ഞാൻ മരിച്ചാൽ അതവർക്ക് കിട്ടില്ല എന്ന് ബോധ്യമുള്ളതിനാൽ മാത്രം അവരെന്നെ കൊല്ലാത്തത്. അതെന്തായാലും അച്ഛന്റെ മരണവുമായി ബന്ധപ്പെട്ടതാണ്.അത് കണ്ടു പിടിക്കാൻ അച്ഛന്റെ മുറി പരിശോധിച്ചേ മതിയാകൂ.

"അരവി വീട്ടിൽ പോവണം"

അവൻ മറുത്തൊന്നും പറഞ്ഞില്ല. വീട്ടിൽ കയറിയ പാടെ ഞാൻ അച്ഛന്റെ ഓഫീസ് മുറിയിൽ കയറി.അലങ്കോലമായിക്കിടക്കുന്ന കുറേ നിയമ പുസ്തകങ്ങൾ ഒതുക്കി വെച്ചു ഞാൻ അച്ഛന്റെ മേശയിലെ ഫയലുകൾ തുറന്നു.എനിക്കാവശ്യമുള്ളതൊന്നും അതിൽ ഉണ്ടായിരുന്നില്ല. അപ്പയുടെ ഓഫീസ് സിസ്റ്റത്തിനകത്ത് വല്ലതും കാണുമോ? ഇടയ്ക്ക് ഓൺ ചെയ്ത് ഇടാറുണ്ടെന്നല്ലാതെ ഇന്നുവരെ അതിനകത്ത് എന്താണെന്ന് നോക്കിയിട്ടില്ല. ഓൺ ചെയ്തു വെച്ചിരുന്നു ഞാൻ. സ്ക്രീനിൽ പരമശിവന്റെ ചിത്രം തെളിഞ്ഞു.

എന്റർ ദി പാസ് വേർഡ് എന്തായിരിക്കും? കുറച്ചു നേരം ചിന്തിച്ചു.'kailasam 'അടിച്ചു എറർ കാണിച്ചു.'KPN888 '

അതും എറർ. അച്ഛന്റെ പാസ് വേർഡ് എന്താവും? Savithri veda Parameswar Kailasam മാജിക് നമ്പർ888

'svpk8' ഹാവൂ ഭാഗ്യം. സിസ്റ്റം ഓണായി. ഫോൾഡറുകൾ ഓരോന്നായി തുറന്നു. Krishnapv എന്ന ഫോൾഡർ നിറയെ കൃഷ്ണപ്രിയ വസുദേവിന്റെ തിരോധാനത്തിന്റെ കുറേപേപ്പർ കട്ടിംഗുകൾ കൂടാതെ ഒരു ഫോട്ടോ . ഞാനപ്പോഴാണ് ആ ഹോസ്പിറ്റൽ നേം ശ്രദ്ധിച്ചത് ഷൈൻ സൂപ്പർസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ.ഇത് തന്നെയല്ലേ കുര്യച്ചന്റെ ഹോസ്പിറ്റൽ?മരണപ്പെട്ട

💬 Comments

View all comments