Chapter Title : അജ്ഞാതന്‍റെ കത്ത് 7
സീനാബേബി ജോലി ചെയ്ത ഹോസ്പിറ്റൽ ! എവിടെയോ ഒരു വഴിത്തിരിവ്. പിന്നെ കുറച്ചു ആശുപത്രികളുടെ ലിസ്റ്റ്. കുറച്ചു ഡോക്ടർമാരുടെ പേരുവിവരങ്ങൾ അടിയിലായി M@. ഈ ചിഹ്നം എവിടെയോ കണ്ടിട്ടുണ്ട്. യെസ് പാലക്കാട് നിന്നും കൊണ്ടുവന്ന സിറിഞ്ചിലും മെഡിസിൻബോട്ടിലിലും ഞാനിത് കണ്ടിട്ടുണ്ട്. അച്ഛനിതെല്ലാം അറിയാമായിരുന്നോ? പക്ഷേ അച്ഛൻ എഴുതിയതിൽ ഒരു ഹോസ്പിറ്റൽ അഡ്രസ് അമേരിക്കയിൽ ഉള്ളതല്ലേ? എങ്കിലും ഈ ഹോസ്പിറ്റലുകളുടെയെല്ലാം ഡീറ്റെയിൽസ് എടുക്കണം കൂട്ടത്തിൽ ഇതിലെഴുതിയ ഡോക്ടർമാരേയും. ഫോൺ ശബ്ദിച്ചു. സ്റ്റേഷനിൽ നിന്നാണ്,
"വേദപരമേശ്വർ ഒന്ന് സ്റ്റേഷൻ വരെ വരണം.അരവിന്ദിനോടും വരാൻ പറയൂ"
"എന്ത് പറ്റി സർ? പെട്ടന്ന്! "
"ആ മോർച്ചറി സൂക്ഷിപ്പുകാരൻ വന്നിട്ടുണ്ട്.ഒരു തിരിച്ചറിയൽ പരേഡ് "
"ഉടനെ എത്താം സർ"
അരവിയെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ 10 മിനിട്ടിനുള്ളിൽ എത്താമെന്ന് പറഞ്ഞു. ഫോൺ കട്ട് ചെയ്തു അപ്പയുടെ സിസ്റ്റത്തിലെ അവശ്യ ഫയലുകൾ ഞാൻ എന്റെ മെയിൽ ഓപൺ ചെയ്ത് അച്ഛന്റെ മെയിലിലേക്കിട്ടു.
പത്ത് മിനിട്ട് ആവും മുന്നേ തന്നേ അരവി എത്തി. അനുവാദം കിട്ടാനായി ഞാൻ പുറത്ത് വെയിറ്റ് ചെയ്തു.
" മേഡം സർ വിളിക്കുന്നു."
ഒരു കോൺസ്റ്റബിൾ അറിയിച്ചു. CI യുടെ ഡോർ തുറന്നു കയറാനാഞ്ഞ എനിക്കു മുമ്പി ഡോർ തുറന്നു പുറത്തു വന്നവർ ധരിച്ച സർപ്പ മുഖമുള്ള ഒരു ലോക്കറ്റിൽ മുഖമുടക്കി.ഞാൻ തലയുയർത്തി ആ മുഖത്തേക്ക് നോക്കി. ഇതവർ തന്നെയാണോ?എന്നെ ഗൗനിക്കാതെ നടന്നു പോയ അവർ ധരിച്ച വസ്ത്രത്തിൽ എന്റെ മനസു കുരുങ്ങി . എതിരെ വന്ന പോലീസുകാരനോട് ഞാൻ
"ആ പോയ സ്ത്രീ ആരാ "
എന്ന് തിരക്കി "അവരെ അറിയില്ലെ?അവരാണ്........"
"അവരെ അറിയില്ലെ അവരാണ് പുതിയ ACP രേണുക കൃഷ്ണൻ, ഇന്ന് രാവിലെ ചാർജ്ജെടുത്തതേയുള്ളൂ. "
"വേദാ വരൂ "
CI അകത്തു നിന്നും വിളിക്കുന്നു. എവിടെയോ ഒരു കെണി മണക്കുന്നു. എല്ലാം തുറന്നു പറയാമോ?
"വേദ മോർച്ചറി സൂക്ഷിപ്പുകാരൻ വന്നിട്ടുണ്ട്. നിങ്ങൾ തന്നെയാണെന്ന് കൺഫോം ചെയ്യാൻ. അരവിന്ദ് വന്നിട്ടില്ലേ?"
"ഉവ്വ് പുറത്തു നിൽപുണ്ട്."
തുടർന്ന് മേശപ്പുറത്തെ ബെല്ലിൽ കൈയമർത്തി. വാതിൽ തുറന്ന് ഒരു പോലീസുകാരൻ കടന്നു വന്നു.
"
💬 Comments
View all comments