Chapter Title : അജ്ഞാതന്‍റെ കത്ത് 7
രണ്ടാമത് വന്നത് '57 rof_______tne ' എന്ന് മാത്രം. അതായത് 57 ലെറ്റർ ഉള്ള ഒരു വാക്യം എന്നതാവാം. ആദ്യം വന്ന മെയിൽ ഉള്ളത് ആകെ 57 ലെറ്ററുകൾ. രണ്ടാമത്തെ മെയിൽ നോക്കിയാൽ സാറിനു മനസിലാവും for orth........... arrangement എന്നത് വാക്കുകൾ തിരിച്ചിട്ടതാണെന്ന്. ആദ്യത്തെ for എന്നത് rof. arrangement ലാസ്റ്റ് ent എന്നത് tne എന്നും. നമുക്ക് വേണ്ടത് ആദ്യത്തെ മെയിൽ ആണ്. For Orthographic Research Maintence Using Logical Arrangment ഇതിലെ ആദ്യത്തെ ലെറ്റർ മാത്രം കാപിറ്റൽ ആക്കിയ ശേഷം മറ്റ് ലെറ്റർ ഹൈഡ് ചെയ്തു വായിക്കുക. FORMUL608/13 എന്നു കിട്ടും.സാറിന് മനസിലായോ?"
"യെസ് വേദ.ആ ഫോർമുല എന്താണെന്ന് കണ്ടു പിടിക്കണം. അവ വേദയ്ക്കയക്കാൻ കാരണവും."
"സർ ഞാൻ പറഞ്ഞല്ലോ കേസുകൾ പലതും കണക്റ്റാഡാണ്. 2016 ഓഗസ്റ്റ് 18 ട്രക്ക് ഡ്രൈവർ അവിനാഷിന്റെ കൊലപാതകം, ഭാര്യയുടെ തിരോധാനം, കൃഷ്ണപ്രിയവസുദേവിന്റെ അബോധാവസ്ഥയും തുടർന്നുള്ള തിരോധാനം, അർജ്ജുൻ കേശവന്റെ ബോഡി മിസ്സിംസ്, അഞ്ചും ഏഴും വയസുള്ള ചെറുതുരുത്തിയിലെ കുട്ടികളുടെ തിരോധാനവും പിന്നാലെ മാതാപിതാക്കളുടെ ആത്മാഹത്യയും, തുടർന്ന് സജീവിന്റെ മൃതദേഹവും നഷ്ടപ്പെട്ടിരിക്കുന്നു."
"ഇവയിലെല്ലാം തന്നെ ഡെഡ്ബോഡിയോ ആളോ മിസ്സിങ്ങാണ് അല്ലേ വേദാ?"
"അതെ. "
ഫോൺ റിംഗ് ചെയ്തു.ശിവാനി അന്നു വിളിച്ച നമ്പർ.ഞാനന്ന് തന്നെ അത് സേവ് ചെയ്തിരുന്നു.
"ഹലോ ,"
"വേദ ശിവഗിരി മഠം ആയുർവേദ സുഖചികിത്സ കേന്ദ്രം മുത്തങ്ങ വയനാട് എത്രയും വേഗം എത്തുക. കേസിനു ആവശ്യമായവ കിട്ടും." ഫോൺ കട്ടായി .
തല മുന്നിലെ സീറ്റിൽ ചെന്നിട്ടിച്ചപ്പോൾ കണ്ണിൽ പൊന്നീച്ച പറഞ്ഞു.
"സർ അപകടം" പ്രശാന്തിന്റെ ശബ്ദം. അതെ കാറിനു കടന്നു പോവാതിരിക്കാൻ വിലങ്ങനെ ഒരു വാഹനം കിടക്കുന്നു.ഹൃദയം പടപടമിടി തുടങ്ങി. അലോഷ്യസ് ശബ്ദിക്കുന്നില്ല
എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുന്നേ പ്രശാന്ത് കാർ റിവേഴ്സിൽ എടുത്തു.
"വേദാ സീറ്റ് ബെൽട്ടിടൂ "
പ്രശാന്തിന്റെ നിർദ്ദേശം.തുടർന്നവൻ അതിസമർത്ഥമായി കാർ തിരിച്ചു വന്ന വഴിയെ തിരിച്ചു. അലോഷി അപ്പോഴും കണ്ണടച്ചിരിക്കുകയായിരുന്നു.
"വേദാ ആ വാഹനം ഡ്രൈവ് ചെയ്യുന്നത് ഒരു സ്ത്രീയാണ്."
പ്രശാന്തിന്റെ ശബ്ദം. ഞാൻ തിരികെ
💬 Comments
View all comments