0%

Chapter Title : അജ്ഞാതന്‍റെ കത്ത് 7

Author : kkstories Read All Parts 223

നോക്കി പിന്നിൽ അപ്പോഴും ആ കാറുണ്ടായിരുന്നു. സിറ്റിയിലെ തിരക്കിലേക്ക് ഞങ്ങളുടെ കാർ കയറിയതോടെ പിന്നാലെ വന്ന വാഹനം കാണുന്നുണ്ടായില്ല.

"വേദാ മുത്തങ്ങയ്ക്ക് പോകുവല്ലേ?"

പെട്ടന്നുള്ള അലോഷിയുടെ ചോദ്യം എന്നെ ഞെട്ടിച്ചു.

ങ്ങേ ഹ്....?! ങ്ങാഹ"

ഞാൻ മൂളി.

"സർ എനിക്കൊന്ന് വീട്ടിൽ പോവണം എന്നിട്ടാവാം യാത്ര."

അനുമതി കിട്ടി. ഒന്നു കുളിക്കണം.അതായിരുന്നു മനസിൽ, വീടെത്തി കുളിച്ചിറങ്ങി ബാഗിൽ ഒരു ജോഡി ഡ്രസ്സും അത്യാവശ്യ സാധനങ്ങളും ക്യാമറയും എടുത്തു വെച്ചു ഇറങ്ങി. മുറ്റത്ത് കാറിനു സമീപത്ത് നിന്ന് അലോഷ്യസ് സിഗരറ്റ് വലിക്കുകയായിരുന്നു അപ്പോൾ.

കാറിൽ കയറി ഞങ്ങൾ യാത്ര തുടർന്നു.സാബുവിനെ വിളിച്ച് ഈ ആഴ്ച പ്രോഗ്രാം നടത്താൻ സാധിക്കില്ലെന്നും പകരം മറ്റേതെങ്കിലും പ്രോഗ്രാം ചെയ്യാനും നിർദ്ദേശം കൊടുത്തു. കോഴിക്കോടിറങ്ങി ഫുഡ് കഴിച്ച് വീണ്ടും യാത്ര തിരിച്ചു.

"വേദ ട്രക്ക് ഡ്രൈവർ അവിനാഷിന്റെ ബോഡി അന്ന് കിട്ടിയില്ലാലോ?"

അലോഷിയുടെ ചോദ്യം.

" ഇല്ല. അത് കൊക്കയിലേക്ക് മറിഞ്ഞ ട്രക്കിനൊപ്പം നഷ്ടപ്പെട്ടു."

" അവന്റെ ഭാര്യാ ?"

അവൾ മിസ്സിംഗാണ്."

"മാനസിക രോഗിയായിരുന്നു ല്ലേ അവർ? "

"അവിനാഷിന്റെ മരണത്തോടെ അവർ ചില പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയാറുണ്ടായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. "

" പരസ്പര വിരുദ്ധമെന്നു പറഞ്ഞാൽ......?"

" അവരുടെ ഭർത്താവ് അവിനാഷ് മരിച്ചില്ലെന്നും രാത്രികാലങ്ങളിൽ അവിടെ വരാറുണ്ടെന്നും. ദൂരെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണെന്നും മറ്റും "

"വേദയ്ക്കിതിൽ എന്ത് തോന്നുന്നു ഇപ്പോൾ?"

"സാറെന്താ പറഞ്ഞു വരുന്നത്?"

"വേദ അവിനാഷ് മരിച്ചിട്ടില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. അവന്റെ ഭാര്യ പറഞ്ഞത് ശരിയായിരിക്കാം. അവൻ രാത്രി അവളെ കാണാൻ വന്നിട്ടുണ്ടാവാം. അവന്റെ കൂടെയാവാം അവൾ പോയത് "

എന്റെ കണ്ണു തള്ളി.

"വേദയുടെ മാതാപിതാക്കളുടെ ആക്സിഡണ്ടിനു കാരണമായത് ബ്രേക്ക് നഷ്ടമായതിനാൽ അല്ല എതിരെ വന്ന ഒരു ടെംമ്പോവാനിന് സൈഡ് കൊടുക്കാൻ ശ്രമിച്ചപ്പോൾ പോസ്റ്റിൽ ചെന്നിടിച്ചിട്ടാണെന്നാണ് എന്റെ അന്വേഷണത്തിൽ മനസിലായത്. ആ ടെംബോവാൻ തൃശൂർകാരൻ ആന്റോയുടേതാണ്. അയാളത് വാടക ഓട്ടത്തിന് കൊടുത്തിരിക്കയാണ്. ആക്സിഡണ്ട് നടന്ന സമയങ്ങളിൽ ആ ടെംബോവാൻ അവിനാഷിന്റെ കൈവശമായിരുന്നു. "

"ഒരു കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നു ല്ലേ? ആർക്കും സംശയമില്ലാത്ത രീതിയിൽ

💬 Comments

View all comments