Chapter Title : അജ്ഞാതന്‍റെ കത്ത് 7
അലോഷിയുടെ കോൾ വന്നു.
"സർ "
"വേദ ചെറിയൊരു മെസ്സേജ് ഉണ്ട്.കെടി മെഡിക്കൽസ് ഉടമയുടെ മകൾ മിസ്സിംഗാണ്"
"സർ അതെങ്ങനെ?"
"വിശദമായി പറയാം അതിനു മുന്നേ താൻ VK മാർട്ടിനു ലെഫ്റ്റ് സൈഡിൽ ഞാനുണ്ട്, താൻ വാ."
ഞാൻ ആക്ടിവ എടുത്തു പിന്നിൽ അരവി കയറി. വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ മിററിൽ ഞാൻ കണ്ടു ACPരേണുക കൃഷ്ണൻ. അവരുടെ നോട്ടം എന്നെയായിരുന്നു. തുളഞ്ഞു കയറുന്നതു പോലെ. ന്യൂസവർ അറിഞ്ഞതിനാൽ ഇന്നലെ അവരെ ഞാൻ കണ്ടത് അവർക്കറിയാമെങ്കിൽ അതെന്റെ ജീവന് അപകടമാണ്..
VK മാർട്ടിനു മുന്നിൽ ആക്ടിവ നിർത്തി ഞാനിറങ്ങി.അരവിയോട് പോയ്ക്കോളാൻ പറഞ്ഞു. അക്ടിവയും അരവിയും കാഴ്ചയ്ക്കപ്പുറമായതിനു ശേഷമാണ് ഞാൻ അലോഷ്യസിന്റെ അടുത്തേക്ക് നീങ്ങിയത്.
കാറിൽ കയറിയതും കാർ നീങ്ങി.
"വേദ KT മെഡിക്കൽസ് ഉടമ തൗഹയുടെ മകൾ കൊല്ലപ്പെട്ടിരിക്കുമെന്ന വലിയ വിശ്വാസത്തിലാണ് ഞാനിപ്പോൾ. അന്ന് തന്റെ വാട്ടർ ടാങ്കിൽ കണ്ട ബോഡി അത് മുംതാസാവാം. "
"സർ അതെങ്ങനെ കഴിഞ്ഞ ദിവസം സർ അവരുമായി ചാറ്റ് ചെയ്തതല്ലേ?"
"അതെ. പക്ഷേ ഇന്ന് രാവിലെ ഞാനവരെ ഓൺലൈനിൽ വാച് ചെയ്തിരുന്നു. വെറുതെ ഒരു gd Mgവിഷ് ചെയ്യുകയും ചെയ്തു.പ്രശ്നം അതല്ല.ഞാൻ തിരക്കിയപ്പോൾ അവൾ പുതിയ ജോലി പെട്ടന്ന് റെഡിയായെന്നും വിദേശത്താണെന്നും പറഞ്ഞു. ഒരു കല്ലുകടി തോന്നിയതിനാൽ ഞാൻ ലൊക്കേഷൻ നോക്കി. ശരിയായിരുന്നു. അവൾ അപ്പോൾ മസ്ക്കറ്റിലായിരുന്നു. അവളോട് എവിടെയാണെന്ന് ചോദിച്ചപ്പോൾ ഖത്തർ എന്നാണ് മെസ്സേജ് ചെയ്തത്. പോകുമ്പോൾ എന്താ പറയാതിരുന്നതെന്ന ചോദ്യത്തിന് ഉപ്പച്ചിക്ക് അത്യാവശ്യമായി വരാനുണ്ടായിരുന്നു. അപ്പോൾ ഞാനും കുറച്ച് നേരത്തെ വന്നു എന്ന്. അതിൽ ഒരു കള്ളം
💬 Comments
View all comments