Chapter Title : അജ്ഞാതന്റെ കത്ത് 7
കിടക്കുന്ന ഒരു വാതിൽ വഴിയകത്തു കടന്നു. ചില മുറികളിൽ ഓരോ ആളെ കാണാം ചിലതിൽ ആരുമില്ല. 'പ്രവേശനമില്ല' എന്ന് ഇംഗ്ലീഷിലും മലയാളത്തിലും കന്നഡയിലും എഴുതിയതിനു അപ്പുറം താഴേക്കിറങ്ങാനുള്ള പടവുകൾ അവിടെങ്ങും വെളിച്ചം കുറവായിരുന്നു. മെഷീനിൽ നിന്നുള്ള ശബ്ദം കൂടികൂടി വന്നു.ചെറിയ മഞ്ഞ വെളിച്ചം വിതറുന്ന ഒരു മുറിയിലാണെത്തിയത്.പുറം തിരിഞ്ഞു നിന്നൊരാൾ അകത്തെന്തോ ചെയ്യുന്നു. കാഴ്ചയിൽ അതൊരു പരീക്ഷണശാല പോലെ തോന്നി.അരയാൾ പൊക്കത്തിലെ ടേബിളും ടേബിളിൽ നിറത്തിവെച്ച അളവു പാത്രങ്ങളും കോണിക്കൽ ജാറുകളും പോരാതെ ആയുർവ്വേദ മരുന്നുകളുടെ രൂക്ഷഗന്ധവും.
മെഷിനിൽ നിന്നുള്ള ശബ്ദം നിലച്ചു.ആരോ നടന്നു വരുന്ന ശബ്ദം. അതൊരു പെൺകുട്ടിയായിരുന്നു.കൂടിയാൽ ഇരുപത്തഞ്ച് വയസു തോന്നിക്കുന്ന പ്രകൃതം.ഇട്ടിരിക്കുന്ന ചുവന്ന ചുരിദാറിനു മീതെ ഇളം പച്ച നിറത്തിലുള്ള ഒരു കോട്ടണിഞ്ഞിട്ടുണ്ട്. മുടി പൊക്കി വട്ടം കെട്ടിയിരിക്കുന്നു. നെറ്റിയിൽ ഒരു വലിയ ചുവന്ന വട്ടപ്പൊട്ട്, കൈകളിൽ നേർത്ത ഓരോ വള. മങ്ങിയ വെളിച്ചത്തിലും ഞാനവ വ്യക്തമായി കണ്ടു.
" കഴിഞ്ഞില്ലേ റോഷൻ?"
ശബ്ദം കേട്ടവൻ തിരിഞ്ഞു നോക്കി. പരിചിത മുഖം പക്ഷേ തിരിച്ചറിഞ്ഞില്ല.
"ഒരു പത്ത് മിനിട്ട് കൂടി നീ പോയ്ക്കോ ഞാൻ വരാം"
പക്ഷേ അവൾ പോവാൻ കൂട്ടാക്കിയില്ല.
"13 ലെ പേഷ്യന്റ് അത്ര ശരിയല്ല റോഷൻ. എന്നെയവിടുന്നു മാറ്റാൻ മേഡത്തോട് പറയാമോ?"
"അയ്യോ ചതിക്കല്ലെ പൊന്നേ... അത് മേഡത്തിന് വേണ്ടപ്പെട്ട ആളാണ് "
" എന്നു വച്ച് അയാളുടെ ഇംഗിതത്തിന് ഞാൻ നിന്ന് കൊടുക്കണമെന്നാണോ?"
അവൾ കെറുവിക്കുന്നു.
"എന്റെ പൊന്നോ അതല്ല. അവരെ മുഷിപ്പിക്കരുത്. രണ്ടും കൽപിച്ചല്ലേ ഇതിനിറങ്ങിപ്പോന്നത്. മാസാമാസം പുറത്തെ ഹോസ്പിറ്റലുകളിലേക്കാൾ നാലിരട്ടിയല്ലേ ഇവിടുന്നു തരുന്നത്. സഹിച്ചേ
💬 Comments
View all comments