0%

Chapter Title : അജ്ഞാതന്‍റെ കത്ത് 7

Author : kkstories Read All Parts 583

പറ്റൂ."

തുടർന്ന് റോഷന്റെ കൈക്കുള്ളിലായി ആ പെൺകുട്ടി. അനുസരണയുള്ള ഒരു പൂച്ചക്കുഞ്ഞെന്ന പോലെ അവളവിടെ. ചേർന്നു നിന്നു.

"റോഷൻ ഇതെന്താണ് ഈ മുറിയിൽ ചെയ്യുന്നത്?പലപ്പോഴായി ചോദിക്കണമെന്നു കരുതിയതാണ്."

അവളെ ദേഹത്തു നിന്നും അടർത്തിമാറ്റി അവൻ പറഞ്ഞു.

"ഇവിടെ ഒരു മെഡിസിൻ ഉണ്ടാക്കുവാ.കുഞ്ഞു കുട്ടികൾ അത്രയറിഞ്ഞാൽ മതി."

അവന്റെ മുഖമപ്പോൾ വലിഞ്ഞു മുറുകിയിരുന്നു.

" മേഡം ഇനിയെപ്പോ വരും? "

പെൺകുട്ടി.

"നാളെ വൈകീട്ട്.ഞാൻ വരാം നീ പോയ്ക്കോ. പിന്നെ പോകുമ്പോൾ ഏഴിലെ സായിപ്പിന് ഉറങ്ങാനുള്ള മരുന്ന് കൊടുത്തേക്ക്."

" അയാളുടെ ഉഴിച്ചിൽ കഴിഞ്ഞതല്ലേ പിന്നെന്താ പോവാത്തത്?"

"രേഷ്മാ നീയെന്താ പതിവില്ലാത്ത കുറേ ചോദ്യങ്ങളുമായി ..... അയാൾ പോവാത്തതോ നിൽക്കുന്നതോ നിന്റെ വിഷയമല്ല അനാവശ്യ കാര്യങ്ങളിലേക്ക് നീ തല കൊടുക്കണ്ട."

അവൾ തല കുനിച്ച് ഇറങ്ങിപ്പോയി.. രേഷ്മ പോയ വഴിയിലേക്ക് നോക്കി റോഷൻ കുറേ നേരം ചിന്തിച്ചിരുന്നു.മുഖത്തെ മാംസപേശികൾ വലിഞ്ഞു മുറുകി. പിന്നെ സൈഡിൽ വെച്ച ലാന്റ്ഫോണെടുത്ത് ആരെയോ വിളിച്ചു.

"ഹലോ " ........ " നമ്പർ 4ന് ചില സംശയങ്ങളുള്ളതുപോലെ." ....... " ഒന്നു രണ്ട് ചോദ്യങ്ങൾ ചോദിച്ചു എന്നോട്. ചോദ്യമത്ര കഴമ്പില്ലെങ്കിലും നമ്മളത് ഗൗരവമായി എടുക്കണം." .......... "ഇല്ല. ഞാൻ പറഞ്ഞു വിട്ടിട്ടുണ്ട്. നാളെ എന്തായാലും അവർ വന്നു പോവട്ടെ തീരുമാനമാക്കാം" .......... "ഒകെ." ....... "കഴിഞ്ഞു. ഞാൻ ഭക്ഷണം കഴിക്കാൻ പോവുകയാണ്" ........ " good nt "

തുടർന്നവൻ മുറി പൂട്ടി താക്കോൽ പാൻസിന്റെ പോക്കറ്റിലേക്കിട്ട് ഇറങ്ങി നടന്നു. അവനെ പിൻതുടരാൻ ശ്രമിച്ച എന്നെ അലോഷി തടഞ്ഞു.

" ഇതിനകത്ത് എന്താണെന്ന് അറിയണം.

💬 Comments

View all comments