0%

Chapter Title : അജ്ഞാതന്‍റെ കത്ത് 7

Author : kkstories Read All Parts 584

നമ്മൾ ഭയക്കുന്ന ആ മെഡിസിൻ ഉത്പാദിപ്പിക്കുന്നത് ഇവിടെ നിന്നാണെങ്കിൽ..... "

" അകത്തെങ്ങനെ കടക്കും?"

അലോഷി പോക്കറ്റിൽ നിന്നും ചെറിയ ഒരു കമ്പിയെടുത്ത് വളച്ച്. കുറച്ചു നേരത്തെ പരിശ്രമത്തിനൊടുവിൽ ലോക്ക് മാറി.അലോഷിയും പിന്നാലെ പ്രശാന്തും അകത്ത് കടന്നു. മുറിയിലേക്ക് കടക്കാനാഞ്ഞ എന്റെ ഷോൾഡറിൽ ഒരു കൈ പതിഞ്ഞു. ശത്രുവിന്റെകൈ. അവയെന്നെ പിന്നിലേക്ക് വലിച്ചിട്ടതിനു ശേഷം ഒരു കൈയാൽ എന്റെ വായ പൊത്തി

"ശബ്ദിക്കരുത്. ശത്രുവല്ല മിത്രമാണ് "

എന്റെ ചെവിക്കരികിൽ ഒരു സ്ത്രീ സ്വരം. എന്നെ മുറുക്കി പിടിച്ച കൈ അയഞ്ഞു.

രേഷ്മ! തൊട്ടു മുന്നേ റോഷനോട് സംസാരിച്ചിരുന്നവൾ. എന്റെ കൈകളിൽ അവൾ മുറുകെ പിടിച്ചു മുന്നോട്ട് നടന്നു.

"വേദമേഡം വരൂ "

എന്റെ പേരിവൾക്കെങ്ങനെയറിയും? ഇവളെങ്ങോട്ടാണ് കൊണ്ടുപോവുന്നത്. ഞാൻ പിന്തിരിഞ്ഞ് അലോഷി കയറി പോയ മുറിയിലേക്ക് നോക്കി.

"പേടിക്കേണ്ട. റോഷൻ ഇനി രാവിലെയെ വരൂ."

എന്നിട്ടും എന്നിലെ ഭയം മാറിയിരുന്നില്ല. ഒരു ചെറിയ മുറിയിൽ അവൾ എന്നെയും കൊണ്ടെത്തി.സിംഗിൾ ബെഡ് ഒരു ചെറിയ മേശ ചുവരിലെ ഒരാൾ പൊക്കമുള്ള ഷെൽഫ് കൂടാതെ ചെറിയ ഒരു ടേബിൾഫാനും അറ്റാച്ച്ഡ് ബാത്റൂം.

"നിങ്ങൾ അകത്ത് കടന്നത് ഞാൻ കണ്ടിരുന്നു. അതിനാലാണ് പിന്നാലെ വന്നത്. രക്ഷകരാണോ ശിക്ഷകരാണോ എന്നറിയില്ലായിരുന്നു. മേഡത്തെ കണ്ടപ്പോൾ പാതി ജീവൻ തിരിച്ചു വന്നു.വ്യാഴാഴ്ച പ്രോഗ്രാം സ്ഥിരമായി കാണാറുണ്ടായിരുന്നു ഞാൻ "

അങ്ങനെയാണിവൾ എന്നെ തിരിച്ചറിഞ്ഞത്.

"എനിക്കിവിടുന്നു രക്ഷപ്പെടണം ഒരു വലിയ ചതിയിലാണ് ഞാൻ. ഇവിടെ നിയമത്തിനെതിരായി എന്തൊക്കെയോ നടക്കുന്നുണ്ട്. നിങ്ങൾ പുറത്തുള്ളതറിഞ്ഞിട്ടാണ് ഞാൻ റോഷനോട് അങ്ങനെ സംസാരിച്ചത്."

എനിക്ക് ചെറുതായി ധൈര്യം വന്നു തുടങ്ങി.

''

💬 Comments

View all comments