Chapter Title : അജ്ഞാതന്‍റെ കത്ത് 7
അതിനുള്ളിൽ എന്താണ് നടക്കുന്നത്?"
ഞാനവൾക്ക് അഭിമുഖമായി നിന്നു.
"വ്യക്തമായി അറിയില്ല. എന്റെ സംശയമെന്തെന്നാൽ അവ മനുഷ്യന് ദോഷമായ മയക്കുമരുന്നാണെന്നാണ്.?"
"ആരാണിതിന്റെ ഹെഡ്?"
"TBസാർ. പക്ഷേ അതാരാണെന്ന് ഞാനിന്നു വരെ കണ്ടിട്ടില്ല. ഞാൻ കാണുന്നത് തുളസി മേഡത്തെയാണ്"
തുളസി ! സജീവിന്റെ ഭാര്യ!
" ഇവിടെ എന്താണ് നടക്കുന്നത്.? രേഷ്മ പറയാമോ?"
" പറയാം എന്നെപ്പോലെ വേറെ അഞ്ചു പെൺകുട്ടികൾ കൂടെ ഇവിടുണ്ട്.ഗതികേട് കൊണ്ട് വന്ന് പെട്ടു പോയവർ."
" രേഷ്മ ഇവിടെ എങ്ങനെയെത്തി?"
" അഞ്ച് മാസം മാസം മുന്നേ ആയുർവേദ നഴ്സിംഗ് പൂർത്തിയാക്കിയിരിക്കുമ്പോഴാണ് പത്രത്തിൽ ഒരു പരസ്യം കണ്ടത്. അതിൽ കണ്ട നമ്പറിൽ വിളിച്ചു ഇന്റർവ്യൂ നടത്തി.രണ്ട് വർഷം കൂടുമ്പോൾ 15 ദിവസത്തെ ലീവ് എന്നുള്ള കരാറിൽ ഒപ്പുവെച്ചത് വീട്ടിലെ കഷ്ടപ്പാട് ഒന്നുകൊണ്ട് മാത്രമാണ്. "
" എവിടെ വെച്ചായിരുന്നു ഇന്റർവ്യൂ .? ആരാണ് ഇന്റർവ്യൂ നടത്തിയത്?"
"കോട്ടയം മേരിമാതാ ആയുർവേദ ഫാർമസിയിൽ വെച്ച്.ഒരു തോമസ് ഐസക് സാറും, റോഷനും, ഡോക്ടർ സിറിയക്സാറും." തോമസും, റോഷനും ok ഇനി സിറിയക്?
"ഇവിടെ എത്രരോഗികളുണ്ട്. "
" ഇപ്പോൾ പതിനേഴ് പേരുണ്ട് അതിൽ പതിനൊന്ന് വിദേശികളാണ്. മൂന്ന് സ്ത്രീകളും പതിനാലു പുരുഷന്മാരും. അഞ്ച് നഴ്സുമാരും പിന്നെ റോഷൻ ഡോക്ടറും, തൊമ്മിയും "
"തൊമ്മി ?"
" കാവൽക്കാരൻ തമിഴൻ "
കയറി വരുമ്പോൾ കണ്ട തടിയനാവാം. ഇവിടെയുള്ള എല്ലാ പെൺകുട്ടികളും രോഗികളുടെ ഇഷ്ടത്തിനു നിൽക്കണം.. റോഷന് എന്നിൽ ഒരു താൽപര്യമുള്ളതിനാൽ ഞാനവനു വേണ്ടി മാത്രമേ തുണിയൂരേണ്ടി വന്നുള്ളൂ. പ്രണയം നടിച്ച് അവനെല്ലാം നേടി. അവന്റെ യഥാർത്ഥ മുഖം
💬 Comments
View all comments