0%

Chapter Title : അജ്ഞാതന്‍റെ കത്ത് 7

Author : kkstories Read All Parts 560

മാറ്റങ്ങൾ എടുക്കേണ്ടി വന്നു. പെട്ടന്നുള്ള ഈ മാറ്റം എന്താണെന്ന് നമുക്ക് വേദപരമേശ്വറിനോട് ചോദിക്കാം. പെരുമ്പാവൂര് നിന്ന് വേദപരമേശ്വർ നമ്മോടൊപ്പം ചേരുന്നതാണ് എന്താണ് വേദപരമേശ്വർ നിങ്ങൾക്ക് പറയാനുള്ളത് ''

ഞാൻ മൈക്ക് നേരെ പിടിച്ചു തൊണ്ട ശരിയാക്കി ജോണ്ടിയുടെ ക്യാമറയിലേക്ക് സൂക്ഷിച്ചു നോക്കി തുടർന്നു.

" സുധീപ് കുമാർ ഞാനിപ്പോൾ നിൽക്കുന്നത് പെരുമ്പാവൂരിലെ പൗരപ്രമുഖനായ എൽദോയുടെ മാതൃസഹോദരനായ അലക്‌സാണ്ടറുടെ വീട്ടിലാണ്.ഞാനും എന്റെയൊരു സുഹൃത്തും കുറച്ചു മുന്നേ ഒരു സംശയത്തിന്റെ പേരിലാണ് ഈ വീട്ടിൽ കയറിത്."

" എന്ന് സംശയത്തിന്റെ പേരിലാണ് വേദപരമേശ്വർ അവിടെ എത്തിയത് വേഗം പറയു"

" സീനാ ബേബി കൊലക്കേസ് പ്രതി കുര്യച്ചൻ ഈ വീട്ടിൽ ഒളിച്ചു താമസിക്കുന്നു എന്നതായിരുന്നു ഞാൻ കേട്ട..."

" എന്നിട്ട് കുര്യച്ചനെ കണ്ടു പിടിച്ചോ വേദാ? കണ്ടു പിടിച്ചെങ്കിൽ അദ്ദേഹമെവിടെ? അദ്ദേഹം തന്നെയാണ് സീനാ ബേബിയെ കൊന്നതെന്ന് അദ്ദേഹം തുറന്നു പറഞ്ഞോ? അദ്ദേഹം കുറ്റവാളിയെങ്കിൽ എന്ത് കൊണ്ട് അറസ്റ്റ് നടക്കുന്നില്ല?"

"സുധീപ് കുമാർ അദ്ദേഹം അകത്തെ മുറിയിൽ ഉറക്കത്തിലാണ്. നമുക്ക് അങ്ങോട്ട് പോകാം."

"പുറത്ത് ഇത്രയധികം ബഹളം ഉണ്ടായിട്ടും അവരെങ്ങനെ ഉറങ്ങുന്നു വേദാ പരമേശ്വർ? "

സുധീപിന്റെ ആ ചോദ്യം ഞാനും പല തവണ ചോദിച്ചതാണ്. രണ്ടു പേരും വല്ലാത്ത ഉറക്കം തന്നെ ഇടയ്ക്ക് അവർക്ക് ജീവനുണ്ടോ എന്നു പോലും സംശയിച്ചു.ഉയർന്നു താഴുന്ന നെഞ്ചിലെ ശ്വാസോഛാസം കൊണ്ടു മാത്രം ജീവനുണ്ടെന്നു വിശ്വസിച്ചു ഞാൻ. ക്യാമറയിലൂടെ തോമസിനേയും കുര്യച്ചനേയും വിഷൻ മീഡിയ തുറന്നു കാട്ടി

" സുധീപ് കുമാർ നമ്മൾ കാണുന്നത് കുര്യച്ചനും കോട്ടയത്തെ മേരീമാതാ ആയുർവേദ ഫാർമസി ഉടമ തോമസ്

💬 Comments

View all comments