0%

Chapter Title : അജ്ഞാതന്‍റെ കത്ത് 7

Author : kkstories Read All Parts 561

ഐസക്കിനേയുമാണ്. "

"വേദ തോമസ് ഐസക്ക് എന്ന വ്യവസായ പ്രമുഖനും കുര്യച്ചനും തമ്മിൽ എന്താണ് ബന്ധം? സീനാ ബേബിയുടെ മരണത്തിൽ തോമസ് ഐസകിന്റെ കറുത്ത കൈകളുടെ പങ്കുണ്ടോ? "

"സുധീപ് കുമാർ ഇതിനെല്ലാം മറുപടി പറയും മുന്നേ ഞാൻ നിങ്ങൾക്ക് മുന്നിൽ മറ്റൊരാളെ പരിചയപ്പെടുത്താം."

ക്യാമറ അരുൺജിത്തിനു നേരെ തിരിഞ്ഞു.

" ഇദ്ദേഹം അരുൺജിത്തെന്ന സാമൂഹ്യ പ്രർത്തകനാണ്. ഒറ്റയാൻ പോരാട്ടങ്ങളിലൂടെ സത്യത്തിന്റെ മുഖമുദ്ര ഉയർത്തിപ്പിടിച്ച പോരാളി .ഞങ്ങളിവിടെ എത്തുമ്പോൾ അദ്ദേഹത്തെ സ്റ്റോർ റൂമിൽ കൈകാലുകൾ ബന്ധിച്ച് വായിൽ തുണി തിരുകിയ നിലയിൽ കാണുകയാണുണ്ടായത്."

"കുര്യച്ചൻ കേസിൽ അരുൺജിത്ത് എങ്ങനെ വന്നു?വിശദമാക്കു വേദാപരമേശ്വർ "

" അദ്ദേഹത്തിന്റെ കാണാതെ പോയ സുഹൃത്തിനെ തേടി നടക്കുമ്പോൾ ശത്രുക്കൾ അദ്ദേഹത്തെ ഇവിടെക്കു കടത്തിക്കൊണ്ടുവന്നതാണെന്ന് എന്നദ്ദേഹം പറയുന്നു.?"

"ഏത് സുഹൃത്ത് ?ആരാണ് ശത്രു'?എന്തിനാണവർ കുര്യച്ചൻ താമസിക്കുന്നിടത്തേക്ക് കടത്തിക്കൊണ്ട് വരണം? പറയൂ "

" അതിനു മുന്നേ ഞാൻ നിങ്ങളെ ചില ദുർക്കാഴ്ചകളിലേക്ക് കൊണ്ടുപോവുകയാണ്. ക്യാമറയുമായി ഞങ്ങൾ അടുക്കളയിലേക്ക് നീങ്ങി .ക്യാമറയുമായി ഞങ്ങൾ അടുക്കളയിലേക്ക് നീങ്ങി. തറയിലെ പാവയിൽ നിന്നും തുടങ്ങി ഹെയർ ബോയിൽ നിർത്തി. പുറത്ത് പോലീസ് വാഹനം വന്നു നിൽക്കുന്ന ശബ്ദം.

"ഞങ്ങളിവിടെ എത്തിയപ്പോൾ അടുക്കളയുടെ തറഭാഗം മൊത്തം വെട്ടിപ്പൊളിച്ചിട്ടിരിക്കയായിരുന്നു. അരുൺജിത്തിന്റെ സുഹൃത്തിന്റെ ബോഡി മറവ് ചെയ്തത് ഇവിടെയാണെന്ന സംശയത്തിൽ അദ്ദേഹം ഇവിടെ കുഴിച്ചപ്പോഴാണ് ചില ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ കണ്ടത് "

"എന്താണ് വേദപരമേശ്വർ കണ്ടത് തെളിച്ചു പറയൂ."

"ഇവിടെ ഒന്നിൽ കൂടുതൽ ബോഡികൾ മറവു ചെയ്തിട്ടുണ്ടെന്നാണ് എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്. "

"ആരുടെ ബോഡികളാണെന്ന് വ്യക്തമായോ വേദാ? മരണപ്പെട്ടത് സ്ത്രീകളോ

💬 Comments

View all comments