0%

Chapter Title : അജ്ഞാതന്‍റെ കത്ത് 8

Author : kkstories Read All Parts 652

കയറ്റി അവൾക്കടുത്തേയ്ക്ക് നീങ്ങി. അവളുടെ മുഖഭാഗം മാറി മാറി വന്നു.പിന്നീട് ഞങ്ങൾ മൂവരേയും ഞെട്ടിച്ച് ഒരു കരച്ചിലായിരുന്നു.

"എന്റെ മോളെ രക്ഷിക്കണം. അവളെയവർ കൊല്ലും. പ്ലീസ് നിങ്ങളാ രേഖ കൊടുക്കണം"

"ആര്?"

അലോഷിയുടെ ചോദ്യം " അവളുടെ മുഖം ഭയത്താൽ വിളറി. "

"നീ പറ ആര്. ആരാണ് നിന്റെ മകളെ കൊല്ലുന്നത്? അതിനു മുൻപേ നീയാരാണെന്ന് പറയൂ"

" ഞാൻ നാൻസി...നാൻസി സജീവ്.കഴിഞ്ഞ ദിവസം മരണപ്പെട്ട സജീവിന്റെ ഭാര്യ. എന്റെ മകൾ തീർത്ഥ അവരുടെ കൈവശമാണ്. നിങ്ങൾ ആ രേഖകൾ അവർക്ക് കൊടുത്തില്ലായെങ്കിൽ സജീവിനെ കൊന്നതുപോലെ അവരെന്റെ മോളെയും....."

നാൻസി വീണ്ടും കരച്ചിലായി.

"നിങ്ങൾ കരയാതെ കാര്യം പറയൂ. ആരാണ് കൊല്ലുന്നത്?"

ഞാൻ അവർക്കെതിരെ സെറ്റിയിലേക്കിരുന്നു.

"വിവാഹശേഷം സജീവുമായി ഒറ്റപ്പാലത്ത് സന്തോഷത്തോടെ ജീവിച്ചു വരികയായിരുന്നു. തീർത്ഥ എന്റെ വയറ്റിലുണ്ടെന്നറിഞ്ഞ ആ ദിവസങ്ങളിലേതോ ഒരു വൈകുന്നേരമാണ് അവർ എന്റെ ലാബിലേക്ക് വന്നത്. വെളുത്ത് നല്ല പൊക്കമുള്ള ചെറിയ കണ്ണുള്ള മുടി സ്ട്രെയ്റ്റ് ചെയ്ത ഡോക്ടർ ആഷ്ലി... "

"ഈ പേര് ഓർക്കുന്നു. ആത്മഹത്യ എന്ന് വരുത്തിത്തീർത്ത ഡോക്ടർ ആഷ്ലിയുടെ കൊലപാതക രഹസ്യം പുറത്ത് കൊണ്ട് വന്നത് 'അഴിച്ചുപണി' ആണ്. "

ഞാനിടയ്ക്ക് കയറി.

"അതെ അവരുതന്നെ. അവർ വന്നത് സജീവിനെ കാണാനായിരുന്നു. സജീവ് ഒരു ടൂറിലായതിനാൽ അവരോട് സംസാരിച്ചത് ഞാനായിരുന്നു. പക്ഷേ അവർ സംസാരിച്ചതെല്ലാം സജീവുമായി കോൺഡാക്ടുള്ള ഡോക്ടറുമാരെ പറ്റിയും ചില മെഡിസിൻസിനെ പറ്റിയും മാത്രമായിരുന്നു. അതൊരിക്കലും സൗഹൃദത്തിന്റെ പുറത്തുള്ളതായിരുന്നില്ല എന്നെനിക്ക് തോന്നി. അവർ പോയപ്പോൾ ഞാൻ സജീവിനെ വിളിച്ചു കാര്യം പറഞ്ഞു. അവന്റെ വാക്കുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന

💬 Comments

View all comments