0%

Chapter Title : അജ്ഞാതന്‍റെ കത്ത് 8

Author : kkstories Read All Parts 270

വൻ ബിസിനസിനെ പറ്റി ഞാനറിഞ്ഞത്. ഞെട്ടിത്തകരാൻ എനിക്ക് മനസില്ലായിരുന്നു. എന്നെ തകർത്തത് സ്വന്തം കുഞ്ഞായിരുന്നു. തുളസിയെ അവൾ എനിക്കു മുൻപിൽ വെച്ച് അമ്മേ എന്ന് വിളിച്ചപ്പോൾ ഞാൻ തകർന്നു.പിന്നീടെനിക്ക് പകയായി, ജീവിക്കാൻ കൊതിച്ചതിന്, കൊതിപ്പിച്ചതിന് സൗഭാഗ്യം തട്ടിയെടുത്തതിന് എല്ലാം"

"അങ്ങനെ നാൻസി സജീവിനേയും തുളസിയേയും തട്ടി അല്ലേ?"

അലോഷിയുടെ ചോദ്യത്തിൽ അവളൊന്നു ഞെട്ടി.

" ഇല്ല..... ഞാനാരേയും കൊന്നില്ല."

അവൾ പുലമ്പി

"പിന്നെന്തിന് രാജീവ് മരിക്കുന്നതിന് തൊട്ടു മുന്നേ ആ ഫ്ലാറ്റിൽ നീ പോയത്.?"

അവളുടെ കണ്ണുകൾ ഒന്നിലും ഉറച്ചു നിൽക്കാതെ ചലിച്ചു കൊണ്ടേയിരുന്നു. ഭാവം മാറി ഒരു വന്യത ആ നോട്ടത്തിൽ നിഴലിച്ചു.

" പറയാം"

ആ സ്ത്രീയുടെ മുഖത്ത് പുഞ്ചിരി. ഞാൻ കണ്ണാടി നേരെയാക്കി വെച്ചിരുന്നു.

" എന്നെ മനസിലായോ?"

അതെയെന്നയർത്ഥത്തിൽ ഞാൻ തലയാട്ടി.

" അപ്പോൾ ഞാൻ വന്നതെന്തിനാണെന്നും അറിയാമല്ലോ? എത്രയും വേഗം തരുന്നോ അത്രയും വേഗം ഞാൻ പോവാം."

"നിങ്ങൾ ചോദിക്കുന്നത് എന്താണെന്നെനിക്കറിയില്ല. പിന്നെ ഞാനെങ്ങനെ തരും? "

പരിഹാസച്ചുവ കലർന്നിരുന്നു എന്റെ സ്വരത്തിൽ.

" അറിയാത്തതോ അറിയാത്തതായി നടിക്കുന്നതോ?"

"എനിക്കതിന്റെ ആവശ്യമില്ലെന്ന് ഞാൻ കരുതുന്നു. പറ്റുമെങ്കിൽ അതെന്താണെന്നു പറയുക."

അഴിച്ചിട്ട മുടി ഒരു കൈയാലൊതുക്കി വെച്ച് അവൾ തുടർന്നു.

"അഡ്വക്കേറ്റ് പരമേശ്വരന്റെ കൈവശം ഒരു സുഹൃത്ത് ഏൽപിച്ച ഒരു രേഖ. അത് നീ മാറ്റിയിട്ടുണ്ട്. "

ഞാനെന്തോ പറയാൻ തുടങ്ങുമ്പോഴേക്കും വാതിൽ തള്ളിത്തുറന്ന് അലോഷ്യസ് അകത്ത് കടന്നു. അലോഷിയെ കണ്ടതും സ്ത്രീ ചാടിയെഴുന്നേറ്റു. എവിടുന്നാണെടുത്തതെന്നറിയില്ല, കൈയിലൊരു പിസ്റ്റൾ കണ്ടു.അത് അലോഷിക്കു നേരെ ചൂണ്ടി നിൽക്കയാണ്. പക്ഷേ അലോഷിക്കു ഭാവഭേതമൊന്നുമില്ല.

"നീ തോക്കു പിടിച്ചിരിക്കുന്നത് ശരിയായല്ല "

അലോഷിയുടെ ശബ്ദത്തിൽ അവളുടെ ശ്രദ്ധ മാറി. അത് മതിയായിരുന്നു അലോഷിക്ക്.സെറ്റിയുടെ മീതെ കൂടി കരണം മറിഞ്ഞ് തോക്കെങ്ങനെയോ കൈക്കലാക്കി

"തനിക്ക് നേരെ ചൊവ്വേ തോക്ക് പിടിക്കാൻ പോലുമറിയില്ലല്ലോ പിന്നെന്തിനീ സാഹസം ?"

ഒരു കുതിപ്പിനവൾ ഡോർ തുറന്നു.അതേ വേഗത്തിൽ മുറിയിലേക്കെടുത്തെറിയപ്പെട്ടു. വാതിൽക്കൽ പ്രശാന്ത്.പ്രശാന്തിനു നേരെയവൾ ചീറിയടുത്തു.കറങ്ങിയവൾ താഴെ വീണു.പ്രശാന്ത് വലതു കൈ കുടഞ്ഞു.വെറുതെയല്ല വീണത്.മുഖമിച്ചൊരടി കിട്ടി

"എനിക്ക് സത്രീകളെ ഉപദ്രവിക്കുന്നത് തീരെ ഇഷ്ടമല്ല."

അലോഷി

💬 Comments

View all comments