0%

Chapter Title : അജ്ഞാതന്‍റെ കത്ത് 8

Author : kkstories Read All Parts 269

ടൂറിലായതിനാൽ അവരോട് സംസാരിച്ചത് ഞാനായിരുന്നു. പക്ഷേ അവർ സംസാരിച്ചതെല്ലാം സജീവുമായി കോൺഡാക്ടുള്ള ഡോക്ടറുമാരെ പറ്റിയും ചില മെഡിസിൻസിനെ പറ്റിയും മാത്രമായിരുന്നു. അതൊരിക്കലും സൗഹൃദത്തിന്റെ പുറത്തുള്ളതായിരുന്നില്ല എന്നെനിക്ക് തോന്നി. അവർ പോയപ്പോൾ ഞാൻ സജീവിനെ വിളിച്ചു കാര്യം പറഞ്ഞു. അവന്റെ വാക്കുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ഭയം ഞാൻ തിരിച്ചറിഞ്ഞു. സജീവിന്റെ അവിഹിതമാണെന്നോർത്ത് ഞാൻ തളർന്നു.പിന്നെയവനറിയാതെ അവന്റെ ഫോൺ കാളുകളും മെസ്സേജുകളും ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. ഇടയ്ക്ക് വരുന്ന കോളുകളല്ലാതെ മെസ്സേജുകൾ ഞാൻ കണ്ടതുമില്ല."

അവൾ കിതച്ചു തുടങ്ങി.

" എനിക്ക് കുറച്ചു വെള്ളം തരുമോ?"

ഫ്രിഡ്ജു തുറന്ന് ഞാൻ വെള്ളമെടുത്ത് കൊടുത്തു. ഒറ്റയടിക്ക് അവളത് മുഴുവനും കുടിച്ചു. എന്നിട്ട് തുടർന്നു.

"എന്റെ ഡെലിവറി ടൈംപോലും സജീവ് ടൂറിലായിരുന്നു. അപ്പോൾ കൂട്ടുനിൽക്കാൻ വന്ന തുളസിയാണ് പിന്നീട് എന്റെ ജീവിതം മാറ്റിയത്.സജീവുമായി അവൾ പലപ്പോഴും രഹസ്യം പറയുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു .ഞാനും സജീവും തമ്മിൽ വഴക്ക് സ്ഥിരമായി. മോളുടെ ഒന്നാം പിറന്നാളിന് തിരുപനന്തപുരം പോയി മടങ്ങുന്ന വഴി കാറിൽ മയങ്ങിയ ഞാൻ ഉറക്കമുണർന്നത് ഏതോ കരിങ്കല്ല് വെച്ചു ഉണ്ടാക്കിയ കെട്ടിടത്തിലാണ്. പുറത്തു നിന്നും പൂട്ടിയിട്ട ആ മുറിക്കകത്ത് ഞാൻ ഉറക്കെ ബഹളം വെച്ചെങ്കിലും ആരും വന്നില്ല. രണ്ട് നേരം ഭക്ഷണം മുടങ്ങാതെ കിട്ടും. ഒരു വർഷത്തിനടുത്ത് അതിനകത്ത്

ഒരിക്കൽ ഒരു പഴുത് കിട്ടിയപ്പോൾ ഭക്ഷണം തരുന്ന കാവൽക്കാരനെ തലയ്ക്കടിച്ച് വീഴ്ത്തി ഞാനാ താവളത്തിൽ നിന്നും രക്ഷപ്പെട്ടു. എന്നെ അന്ന് രക്ഷപ്പെടാൻ സഹായിച്ചത് തോമസ് ഐസക് സാറാണ്. ഒറ്റപ്പാലത്തെ വീട്ടിലെത്തിയപ്പോൾ സജീവ് അവിടെ നിന്നും മാറിപ്പോയെന്നു പറഞ്ഞു.ഓർഫനേജിലേക്ക് പോവാൻ തോന്നിയില്ല.തോമസ് സാറിന്റെ സഹായത്തോടെ ഞാൻ സജീവിനെ കണ്ടെത്തി. അപ്പോഴേക്കും തുളസിയും സജീവും ഭാര്യാഭർത്താക്കന്മാരായി ജീവിതം തുടങ്ങിയിരുന്നു."

ഒന്നു നിർത്തി നാൻസി കണ്ണു തുടച്ചു.

" കുഞ്ഞിനെ വിട്ടുതരാൻ പലവട്ടം ഞാൻ പറഞ്ഞു. ഒരിക്കൽ സജീവ് എന്നെ കാണാൻ വന്നു. കുഞ്ഞിനെ ഇപ്പോൾ തരാൻ പറ്റില്ലെന്നും അവനകപ്പെട്ട ചതിയുടെയും കഥ പറഞ്ഞു. എല്ലാം ശരിയാവുമെന്നും അത് വരെ എന്നോടവിടെ തന്നെ താമസിക്കണമെന്നും കാലു പിടിച്ചപേക്ഷിച്ചു. കൂടെ തുളസിയുമുണ്ടായിരുന്നു. അവൾ പറഞ്ഞാണ് ലാബിന്റെ മറവിൽ സജീവ് നടത്തുന്ന

💬 Comments

View all comments