Chapter Title : അജ്ഞാതന്‍റെ കത്ത് 8
ഫ്ലാറ്റിൽ നീ പോയത്.?"
അവളുടെ കണ്ണുകൾ ഒന്നിലും ഉറച്ചു നിൽക്കാതെ ചലിച്ചു കൊണ്ടേയിരുന്നു. ഭാവം മാറി ഒരു വന്യത ആ നോട്ടത്തിൽ നിഴലിച്ചു.
" പറയാം"
ഞാൻ കുറച്ചു കൂടി മുന്നോട്ടാഞ്ഞിരുന്നു.
"കൊല്ലാൻ തന്നെയാ ചെന്നത് പക്ഷേ എനിക്കു മുന്നേ അവിടെയും അയാൾ എത്തിയിരുന്നു. ഞാനെത്തുമ്പോൾ അയാൾ മുറിയിൽ നിന്നും ഇറങ്ങിപ്പോവുന്നതാണ് കണ്ടത്. എന്നെ അയാൾ കണ്ടിരുന്നില്ല. കൂടെ ഒരു സ്ത്രീയുമുണ്ടായിരുന്നു. ഞാൻ മുറിയിൽ കയറുമ്പോൾ സജീവ് ബാൽക്കണ്ണിയിൽ പുറംതിരിഞ്ഞ് നിൽപുണ്ടായിരുന്നു. പക്ഷേ ഞാനടുത്തെത്തുമ്പോഴേക്കും സജീവ് താഴേക്ക് വീണിരുന്നു."
" അപ്പോ അതൊരു ആത്മാഹത്യ തന്നെയാണോ?"
ഞാൻ ചോദിച്ചു.
"അതെ. പക്ഷേ ഞാൻ മനസിലാക്കിയ സജീവൊരിക്കലും ആത്മഹത്യ ചെയ്യില്ല. തുളസിയെ കൊന്നപ്പോഴും തീർത്ഥയെ പിടിച്ചു കൊണ്ടു പോയപ്പോഴും അവന് ജീവിക്കാനായിരുന്നു കൊതി."
" സജീവ് ലാബിന്റെ മറവിൽ എന്തായിരുന്നു ചെയ്തത്.?"
"ഗവന്മേന്റ് നിരോധിച്ചതോ അല്ലെങ്കിൽ രഹസ്യമായതോ ആയ ഒരുൽപന്നം അതിന്റെ ബിസിനസ് .അതേ പറ്റി സൂചന കിട്ടിയിട്ടാണ് ഡോക്ടർ ആഷ്ലി തിരക്കി വന്നതെന്ന് ഞാൻ മനസിലാക്കിയത് കുറേ വൈകിയതിന് ശേഷം മാത്രം."
" തുളസിയെ അവർ കൊലപ്പെടുത്തിയതെങ്ങനെയറിഞ്ഞു.?"
"TB സർ വിളിച്ചു പറഞ്ഞു.തുളസിയും സജീവും തീർന്നു അടുത്തത് തീർത്ഥയാണെന്ന്. അവർ പറഞ്ഞ രേഖകൾ എത്തിച്ചില്ലെങ്കിൽ തീർത്ഥയും മരണപ്പെടുമെന്ന് . "
"TBസർ.....?"
അലോഷി ചോദിച്ചു.
" നേരിട്ട് കണ്ടില്ല ഒന്നു രണ്ട് തവണ വിളിച്ചിട്ടുണ്ട്. "
" അതാരാ എന്നെനിക്കറിയില്ല എങ്കിലും .എല്ലാർക്കും അദ്ദേഹത്തെ ഭയമാണ്. റോഷനും തോമസ് സാറിനുമടക്കം.തോമസ് സാറിന്റെ ഫാർമസിയിൽ ജോലിക്കു നിൽക്കാമെന്നോർത്താ ചെന്നതെങ്കിലും മഠത്തിന്റെ കാര്യത്തിൽ അത് മൊത്തം എന്നെ ഏൽപിക്കുകയാണ് ചെയ്തത്. അവിടെ നിർമ്മിക്കുന്നത് ഒരു പ്രത്യേക രീതിയിൽ ശരീരത്തിൽ പ്രവർത്തിക്കുന്ന മയക്കുമരുന്നാണ്. "
" മനസിലായില്ല."
" അത് ഒന്നര മാസം ഉപയോഗിക്കുന്നതോടെ ഒരിക്കലും അതിൽ നിന്നും വിട്ടു പോരാൻ കഴിയാത്തത്രയും അടിമയാകും"
" അത് സാധാരണമായ കാര്യമല്ലേ?"
എന്റെ സംശയം.
" അതിന്റെ 100 ഇരട്ടി സ്ട്രോംഗാണിത്. വളരെ സാവധാനത്തിലാണ് ഇതിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. ഒന്നര രണ്ട് മാസം കൊണ്ട് ശരീരത്തിലെ വെയ്ൻ മൊത്തം തളർത്തിക്കളയുന്നു, ചിന്താശേഷി കുറയുന്നു. ബുദ്ധി
💬 Comments
View all comments