0%

Chapter Title : അജ്ഞാതന്‍റെ കത്ത് 8

Author : kkstories Read All Parts 274

മരവിച്ച പ്രതികരിക്കാൻ കഴിയാത്ത ഏതാണ്ട് പറഞ്ഞാൽ കിളി പോയ അവസ്ഥയിലേക്കെത്തും."

" ഇതു കൊണ്ടുള്ള നേട്ടം?"

" അറിയില്ല."

"നാൻസി എങ്ങനെ തിരികെ പോകും; "

" അലോഷിയുടെ ചോദ്യത്തിനു മുമ്പിൽ നാൻസി മിഴിച്ചു.

"പോയി മുഖം കഴുകി വരൂ."

അലോഷിയുടെ നിർദ്ദേശപ്രകാരം നാൻസി എഴുന്നേറ്റു ഞാൻ ചൂണ്ടിക്കാണിച്ച ഭാഗം നോക്കി അവൾ നീങ്ങി.

"നാൻസിയെ പറഞ്ഞു വിടുകയാണോ?"

"അതെ വേദാ. അവൾക്കറിയുന്നതവൾ പറഞ്ഞു. അവളെ പിടിച്ചു വെച്ചാൽ കുറ്റവാളികൾ വെളിയിൽ വരാൻ സമയമെടുക്കും. നമ്മൾ അവർക്കു പിന്നാലെ ഇല്ല എന്ന് അവരെ ബോധ്യപ്പെടുത്തണം."

അപ്പോഴേക്കും മുഖം കഴുകി നാൻസി വന്നു.

"നാൻസി പോയ്ക്കോളൂ. പിന്നെ ആ രേഖകൾ MTR ബാങ്കിലെ ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന ഫയലുകളുടെ കൂട്ടത്തിലാവാനാണ് സാദ്ധ്യതയെന്ന് വേദപറയുന്നു. വ്യക്തമായ ഉറപ്പില്ല. നാളെ എത്തിക്കാം.പിന്നെ നമ്മൾക്കിടയിൽ ഇത്ര നേരമുണ്ടായ സംഭാഷണം ആരോടും പറയണ്ട. പറഞ്ഞാൽ തീർത്ഥയുടെ കാര്യം നീ മറക്കേണ്ടി വരും."

നിറഞ്ഞ കണ്ണുകളോടെ നാൻസി തലയാട്ടി.

"ഇതാ ഈ തോക്കും കൂടി ...."

'' വേണ്ട സർ, അതെനിക്ക് തോമസ് ഐസക് സർ തന്നതാണ്. ഉപയോഗിക്കാൻ പോലും എനിക്കറിയില്ല." അവൾ വാതിൽ കടന്നതും

"വേദാ ഇന്നിനി നിന്നെ തിരഞ്ഞാരും വരില്ല ധൈര്യമായി ഉറങ്ങിക്കോ."

"സാറെങ്ങനെ കറക്റ്റ് ടൈം?"

" നമ്പർ ട്രെയ്സ് ചെയ്ത് വന്നതാണ്. ലൊക്കേഷൻ ഇവിടെയാണെന്നു പറഞ്ഞപ്പോൾ അവളിതിനകത്തുണ്ടാവുമെന്നുറപ്പായിരുന്നു." "സാറപ്പോൾ വന്നില്ലായിരുന്നെങ്കിൽ..... "

" ഒന്നും സംഭവിക്കില്ലെടോ അതൊരു പാവം കുട്ടിയാണ്.പെട്ടു പോയതാണ്, അല്ല മന: പൂർവ്വം പെടുത്തിയതാണ്. ഞാനിറങ്ങട്ടെ കുറേയേറെ ജോലികൾ ബാക്കിയാണ്. പിന്നെ MTR ലോക്കറിൽ gold മാത്രമല്ലെ ഉള്ളൂ? "

"അതെ "

"എത്ര പവനുണ്ട്?"

" അമ്പത്തിമൂന്ന് "

"ലോക്കർ നമ്പർ. വിശ്വാസമുണ്ടേൽ പറയുക. ഇന്ന് രാത്രി ആ അമ്പത്തിമൂന്ന് പവൻ അപഹരിക്കപ്പെടും, അതിനു മുന്നേ മാറ്റണം." "കീ വീട്ടിലാണുള്ളത് PW **** പോരെ?"

എന്റെ സംസാരം കേട്ടാവാം അലോഷി ചിരിച്ചു.

"വേദ രാവിലെ നമ്മളവനെ പിടിച്ചിരിക്കും ധൈര്യമായി ഉറങ്ങിക്കോ."

വീടിന്റെ കീയെടുത്തു കൊടുത്ത ശേഷം അവർ പോയി.പിന്നീടെന്തോ ഉറക്കം വന്നില്ല. ചായം പൂശിയ മുഖമുള്ളരാൾ പുറത്തു നിന്ന്

💬 Comments

View all comments