0%

Chapter Title : അജ്ഞാതന്‍റെ കത്ത് 8

Author : kkstories Read All Parts 279

ധരിപ്പിച്ചു.

"വേദ ഇത് റിസ്ക്കാണ്."

"അറിയാം. അതറിഞ്ഞു കൊണ്ടാണ് ഇറങ്ങിത്തിരിച്ചത്. എടാ നീയൊന്നോർത്ത് നോക്കിയെ മരിച്ചു എന്ന് നമ്മളെല്ലാവരും കരുതിയ കൃഷ്ണപ്രിയ, പിന്നെയും പേരറിയാത്ത ആരൊക്കെയോ. നമ്മുടെ ഈ ശ്രമത്തിൽ വിജയിക്കേണ്ടത് അവരുടെ ജീവനാണ്. "

" നീ പറയുന്നത് ശരിയാവാം തെറ്റാവാം. ചിലപ്പോൾ നിന്നെ അപായപ്പെടുത്താൻ ശത്രുക്കൾ ചെയ്തതാണെങ്കിലോ വേദ.?"

"നീയെന്താ അരവി എല്ലാത്തിനേയും നെഗറ്റീവായി കാണുന്നത്.നിനക്ക് പറ്റില്ലെങ്കിൽ വണ്ടി നിർത്ത് ഞാൻ തനിയെ പോകാം. ....... ജോണ്ടി നിനക്ക് ധൈര്യമുണ്ടോ എനിക്കൊപ്പം വരാൻ?"

" ഞാൻ വരാം ചേച്ചീ "

" അരവി വണ്ടി നിർത്തിക്കോ."

പക്ഷേ അവൻ നിർത്താതെ ഹോസ്പിറ്റൽ ലക്ഷ്യം വെച്ചു നീങ്ങി. ഹോസ്പിറ്റലിലേക്ക് കടക്കുമ്പോൾ ഞാൻ നൗഫിയെ വിളിച്ചപ്പോൾ അവൾ തേർഡ് ഫ്ലോറിലുണ്ട് ഇപ്പോ വരാമെന്ന് പറഞ്ഞു. കാർ പാർക്കിംഗിൽ എത്തി.

"നിങ്ങളിവിടെ നിൽക്ക് 5 മിനിട്ട് ഞാനെത്താം " ഡോക്ടേഴ്സിന്റെയും ഹോസ്പിറ്റൽ തുണികളും അലക്കിയിടുന്ന മുറിയായിരുന്നു ലക്ഷ്യം. അവിടെ നിന്നും ആരുടേയും കണ്ണിൽ പെടാതെ മൂന്ന് യൂണിഫോം കൈക്കലാക്കാൻ പത്തു മിനിട്ടെടുത്തു തിരികെ വന്നു മൂന്ന് പേരും അവ ധരിച്ചു. പതിഞ്ചു മിനിട്ടിനുള്ളിൽ നൗഫി എത്തുകയും ചെയ്തു.

യൂണിഫോമിൽ നിൽക്കുന്ന എന്നെ മനസിലാവാതെ അവൾ തിരിഞ്ഞു നടന്നു.

" നൗഫീ... "

അവൾ നിന്നു.

"ഏഹ്.... ഇത് ഇങ്ങളായീനോ?! ഫാൻസീഡ്രസ്സാ?"

"അതെ കൊള്ളാമോ?"

" കൊളളാം പക്ഷേ ഇങ്ങി കറത്തോയല്ലോ. വെയിലത്ത് ള്ള കറക്കാ ല്ലേ ?"

അവൾ തുടങ്ങി. അവളുടെ കുശലങ്ങൾക്കെല്ലാം മറുപടി പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു

" നൗഫി... ഇവിടുത്തെ 8 മത്തെ നിലയിൽ എന്താ?."

" ആ ങ്കിറിയേല. ആടൊന്നുമില്ല."

ആ കണ്ണുകൾ എന്തോ മറയ്ക്കുന്നുണ്ടായിരുന്നു.

"നൗഫീ നിനക്കറിയാം അവിടെന്താണെന്ന്. നിനക്കൊരിക്കലും ഇതിനാൽ ദോഷം വരില്ല . "

അവളുടെ മുഖത്തെ ഭയം വിട്ടുമാറിയില്ല.അരവിയുടെ ഫോൺ റിംഗ് ചെയ്തു. അവനതുമായി തെല്ലുമാറി നിന്നു.

"വേദ, അതിന്റാത്ത് എന്താന്ന് അറിയില്ല. ഇടയ്ക്കിടക്ക് ഡോക്ടേഴ്സ് പോകുന്നത് കാണാറുണ്ട്. ആഫ്ലോർ സ്റ്റെപ്പ്നടുത്ത് വെച്ച് പൂട്ടി വെച്ചതാ"

" ഉം.... എനിക്കതിനകത്ത് ആരുടേയും കണ്ണിൽ പെടാതെ കടക്കണം.അതിനുള്ള വഴി പറ"

"അള്ളോ

💬 Comments

View all comments