Chapter Title : അജ്ഞാതന്‍റെ കത്ത് 8
ഇങ്ങ്ളെന്ത് ഹറാമ്പറപ്പാ പറയുന്നത്. അതൊന്നും നടക്കൂല ആരേലും കണ്ടാന്റെ പണിയാ പോകാ"
അവൾ വല്ലാതെയായി.
"ആരേലും കണ്ടാലല്ലേ? കണ്ടില്ലെങ്കിലോ....."
"അതൊന്നും ശരിയാവൂല. ഞാമ്പോണ്"
"നീ സഹായിച്ചില്ലെങ്കിലും ഞാനതിനകത്ത് കയറും "
അതും പറഞ്ഞ് ജോണ്ടിയേയും കൂട്ടി മുന്നോട്ട് നടന്നു.പിന്നിലവൾ പകച്ചു നിന്നു. അപ്പോഴേക്കും ഫോൺ കട്ട് ചെയ്ത് അരവിയും എത്തി.ഫ്ലോറിൽ പലയിടത്തായി ക്യാമറ ഉള്ളതിനാൽ പോക്കറ്റിൽ നിന്നും മാസ്ക്കെടുത്തു കെട്ടി. ഒരെണ്ണം അരവിക്കും ജോണ്ടിക്കും കൊടുത്ത് നടന്നു. അവരുമത് മുഖത്ത് കെട്ടി. മനപൂർവ്വം ലിഫ്റ്റ് ഒഴിവാക്കി സ്റ്റെപ്പു കയറാൻ തുടങ്ങിയപ്പോൾ പിന്നിൽ നിന്നും
''വേദാ"
വിളി കേട്ടു നൗഫിയാണ്. അവൾ ഞങ്ങൾക്കൊപ്പമോടിയെത്തി.
" എട്ടാം നിലയിൽ കയറുന്നത് അത്ര എളുപ്പമല്ല. ആടെപ്പഴും സെക്യൂരിറ്റിയുണ്ടാവും."
"ഒരു വഴിമാത്രമേ അവിടെ ഉള്ളോ?"
അരവിയുടെ ചോദ്യം.
"രണ്ട് വഴിയുണ്ട്. ലിഫ്റ്റു വഴിയും സ്റ്റപ്പു വഴിയും. രണ്ടിടത്തും ക്യാമറ ഉണ്ട്. "
"ക്യാമറ പ്രശ്നാകൂലൊ അരവിയേ.... "
"ക്യാമറ റൂം എത്രാം നിലയിലാ?"
"രണ്ട് "
" അതിനകത്തെത്ര സ്റ്റാഫുണ്ടാവും?"
" ഒരാൾ മാത്രം."
" നൈറ്റ്ഷിഫ്റ്റ് ടൈം?"
"7.30 pmto 7.30am "
ഞാൻ ജോണ്ടിയെ നോക്കി. ഞങ്ങൾ അപ്പോഴേക്കും നടന്ന് രണ്ടാം നിലയിൽ എത്തിയിരുന്നു.
"ഏത് ഭാഗത്താ ക്യാമറാറൂം?"
"ദാ അവിടെ."
അവൾ ചൂണ്ടിക്കാണിച്ച ഭാഗം ലക്ഷ്യം വെച്ച് നടന്നു.നൗഫി തിരിച്ചു പോയി. ഓപ്പറേഷൻ തിയേറ്റർ കഴിഞ്ഞ് നാലാമത്തെ മുറിയായിരുന്നു ക്യാമറാ റും. ജോണ്ടിക്കൊപ്പം ഞാനും കയറി. ഒരാൾ അവിടെയിരുന്നു ഫോൺ ചെയ്യുകയായിരുന്നു. അരവിയെ കണ്ടതും അവൻ പേടിച്ച് ഫോൺ കട്ട് ചെയ്തു ടേബിളിൽ വെച്ചു.
"നിനക്കിവിടെ ശമ്പളം തരുന്നതെന്തിനാ?"
"സോറി സാർ.... വീട്ടിൽ നിന്നും....."
" ഡ്യൂട്ടി ടൈമിൽ തന്നെ വേണോ?....."
"വൈഫായിരുന്നു സാർ ...."
" ഉം...... ഉം...... "
അരവിയുടെ ആക്രമണം പെട്ടന്നായിരുന്നു. അവന് എതിർക്കാൻ കഴിയുന്നതിനു മുന്നേ കത്രിക പൂട്ടിട്ടു .ശബ്ദിക്കാനായി വായ തുറന്നപ്പോൾ കുറേ കോട്ടൻ ജോണ്ടിയവന്റെ വായിൽ കുത്തിനിറച്ചു. പ്ലാസ്റ്റർ വെച്ച് കൈകാലുകൾ കസേരയോട് ചേർത്ത് വെച്ച് ബന്ധിച്ചു.
"ഇവനെകൊണ്ടിനി പ്രശ്നമുണ്ടാവില്ല, ഞങ്ങൾ ക്യാമറാറൂമിൽ നിന്നും ഇറങ്ങി നടന്നു .മൂന്നാം നിലയിൽ നിന്നുംഎതിരെ
💬 Comments
View all comments