0%

Chapter Title : അജ്ഞാതന്‍റെ കത്ത് 8

Author : kkstories Read All Parts 281

നടന്നു വരുന്ന ഡോക്ടറുടെ മുഖം കണ്ടതും സകല ധൈര്യവും ചോർന്നു പോയി. താൻ പിടിക്കപ്പെടാൻ പോവുകയാണ്. പക്ഷേ ഇവനെങ്ങനെ ഇവിടെത്തി? നെറ്റിയിൽ മുറിവിന്റെ വെച്ചുകെട്ടലുമായി റോഷൻ നടന്നു വരുന്നു.

അവനെന്നെ സൂക്ഷിച്ചു നോക്കുന്നു. മനസിലായെന്നു തോന്നുന്നു. ഞാൻ അവനെ ശ്രദ്ധിക്കാതെ നടന്നു.

"സർ 17 ലെ പേഷ്യന്റിനു കുറച്ച് സീരിയസാണ് "

ഒരു സിസ്റ്റർ വന്നു റോഷനോട് സംസാരിക്കുന്നു. അവർക്കൊപ്പം റോഷൻ പോകുന്നു. ഞാൻ ഫോണെടുത്ത് അലോഷിയെ വിളിച്ചു.

"താനുറങ്ങിയില്ലെ?"

" ഇല്ല, സർ റോഷൻ എവിടെയാ ഉള്ളതെന്നറിയുമോ?"

"രാവിലെ അറസ്റ്റ് ചെയ്തതല്ലേ? എന്തു പറ്റി"

" അവൻ പുറത്തിറങ്ങി. SNമെഡിക്കൽസിലുണ്ട്."

" അവൻ തന്നെയാണോ?"

" ഉം. നെറ്റിയിൽ മുറിവ് ഡ്രെസ്സ് ചെയ്തു വെച്ചിട്ടുണ്ട്. "

" എങ്കിൽ ജാമ്യത്തിലിറങ്ങിയതാവും. നീയെന്താ ഹോസ്പിറ്റലിൽ വയ്യാതായോ?"

"ഇല്ല. ഞാനത് കുറച്ചു കഴിഞ്ഞ് പറയാം"

മറുപടിക്കു കാക്കാതെ ഞാൻ കാൾ കട്ട് ചെയ്തു. ഏഴാം നില കഴിഞ്ഞു എട്ടിൽ എത്തിയപ്പോൾ ഞാൻ തിരിഞ്ഞു അരവിയോട് പറഞ്ഞു.

" ഇത് വരെ നമ്മൾ സേഫായിരുന്നു ഇനിയങ്ങോട്ട് സൂക്ഷിക്കണം ചിലപ്പോൾ ജീവൻ വരെ പോയേക്കാം.പിന്നെ നിങ്ങൾ ശ്രദ്ധിച്ചോ എന്നെനിക്കറിയില്ല.ക്യാമറ റൂമിൽ ഏഴ് ഫ്ലോറിലെ ക്യാമറകൾ മാത്രമേ കാണിക്കുന്നുള്ളൂ. എട്ടാമത്തെ ഫ്ലോർ നമ്പർ അതിൽ ഇല്ല"

" എങ്കിൽ 8 ൽ ക്യാമറ ഉണ്ടാവില്ല. നമുക്കെളുപ്പമായില്ലെ"

ജോണ്ടി ഇടയ്ക്കു കയറി പറഞ്ഞു.

" അങ്ങനെയല്ല അതിനർത്ഥം നമ്മൾ കുറച്ചു കൂടി ഭയക്കേണ്ടിയിരിക്കുന്നു. കൂടുതൽ സെക്യൂരിറ്റി ഉണ്ടാവും അതല്ലെങ്കിൽ അവിടെ പ്രത്യേകമായ CCTV നിരീക്ഷണത്തിലായിരിക്കും."

"അപകടമാണല്ലേ..."

" ഉം ഒറ്റയ്ക്കാരും നീങ്ങരുത് "

"വേദയുടെ പ്ലാൻ എന്താണ്? നീ പറഞ്ഞത് പോലെ അതിനകത്ത് കൃഷ്ണപ്രിയുണ്ടെങ്കിൽ...... അവരെ എങ്ങനെ രക്ഷിക്കും?...?"

" പോലീസിൽ അറിയിക്കും.അവരിൽ എനിക്കത്ര വിശ്വാസം പോരാത്തതിനാൽ അതിനു മുന്നെ വേറെയൊരു വഴിയുണ്ട്. "

"അതെന്താ?"

"സമയമാകട്ടെ പറയാം. അപ്പോൾ നമ്മൾ തുടങ്ങുകയാണ്.എന്തുവന്നാലും പതറരുത്.."

മൂന്ന് പേരും എഗ്രി ചെയ്തു. മൊബൈൽ ഫോണല്ലാതെ എന്റെ കൈയിൽ മറ്റൊന്നുമുണ്ടായിരുന്നില്ല. ജോണ്ടിയുടെ പുറത്തെ ബാഗിൽ ക്യാമറയും . ലിഫ്റ്റ് വഴി കയറാൻ ശ്രമിച്ച അരവിയെ ഞാൻ പിന്തിരിപ്പിച്ചു.സ്‌റ്റെപ്പു കയറാനാഞ്ഞപ്പോൾ

💬 Comments

View all comments